Friday July 20th, 2018 - 12:50:am
topbanner
Breaking News

വീര ജവാന്‍ നിരഞ്ജന്‍ കുമാറിന് നാടിന്റെ അന്ത്യാഞ്ജലി

NewsDesk
വീര ജവാന്‍ നിരഞ്ജന്‍ കുമാറിന് നാടിന്റെ അന്ത്യാഞ്ജലി

പാലക്കാട്: പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട വീരജവാന്‍ നിരഞ്ജന്‍ കുമാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും ജനങ്ങള്‍ ഒഴുകിയെത്തി.

തിങ്കളാഴ്ച വൈകിട്ടോടെ ബെംഗളുരുവില്‍നിന്ന് ഹെലികോപ്റ്ററില്‍ വിക്‌ടോറിയ മൈതാനത്താണ് നിരഞ്ജന്‍ കുമാറിന്റെ മൃതദേഹം എത്തിച്ചത്. രാത്രി വീട്ടിലെത്തിച്ച ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ തറവാട് വീടിന് സമീപത്തെ കെഎയുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ചതിനുശേഷം പകല്‍ 11ന് പൂര്‍ണ സൈനികബഹുമതിയോടെ തറവാട്ടുവകസ്ഥലത്ത് സംസ്‌കരിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ ബാബു, എ പി അനില്‍കുമാര്‍ എന്നിവര്‍ നിരഞ്ജന്‍ കുമാറിന് ആദരാഞ്ജലികളര്‍പ്പിച്ചു. രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ച നിരഞ്ജന്‍ കുമാര്‍ നാടിന്റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാഗങ്ങള്‍ക്കുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

കോയമ്പത്തൂര്‍ മധുക്കരയിലെ ആര്‍ട്ടിലറിയില്‍നിന്ന് കേണല്‍ എസ് എസ് ആര്യയുടെ നേതൃത്വത്തില്‍ ഒരു ബറ്റാലിയന്‍ എളമ്പുലാശേരിയിലെത്തിയിട്ടുണ്ട്. ഇവരാണ് നിരഞ്ജന്‍കുമാറിന് അവസാനമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുക. നിരഞ്ജനൊപ്പം വ്യോമസേന ഓപ്പറേഷനില്‍ പങ്കെടുത്ത നാല് എന്‍എസ്ജി കമാന്‍ഡോകളും ബെംഗളൂരുവിലെത്തിയിരുന്നു. ഇവരില്‍ രണ്ടുപേര്‍ എളമ്പുലാശേരിയിലെത്തിയിട്ടുണ്ട്.

English summary
Hundreds Pay Tribute To Pathankot Martyr Lt Col Niranjan Kumar
topbanner

More News from this section

Subscribe by Email