Thursday September 20th, 2018 - 10:05:pm
topbanner
Breaking News

കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

renjini
കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

പത്തനാപുരം: പിടവൂര്‍ മുട്ടത്തുകടവ് പാലത്തില്‍നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പത്തനാപുരം വാഴപ്പാറ സ്വദേശി ലേഖ (21)യുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. മകളെ കാണാനില്ലെന്നുകാട്ടി ഇവരുടെ മാതാപിതാക്കള്‍ ഞായറാഴ്ച പത്തനാപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. 

ശനിയാഴ്ച ഉച്ചയ്ക്ക് 12.15-ന് പിടവൂര്‍ ജങ്ഷനില്‍ ബസിറങ്ങിയ യുവതി സമീപത്തെ ക്ഷേത്രത്തില്‍ തൊഴുതശേഷം പാലത്തെ ലക്ഷ്യമാക്കി പോകുന്ന സി.സി.ടി.വി. ദ്യശ്യം പോലീസ് കണ്ടെടുത്തിരുന്നു. ജങ്ഷനിലെ സ്ഥാപനത്തില്‍നിന്ന് കിട്ടിയ ദ്യശ്യം പരാതിക്കാരെ കാണിച്ച് കാണാതായ യുവതിയാണെന്ന് സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.

Read more topics: pathanapuram, victim's body,bridge
English summary
The victim's body was found on the bridge
no relative items
topbanner

More News from this section

Subscribe by Email