Monday April 22nd, 2019 - 10:04:am
topbanner
topbanner

പത്തനംതിട്ടയില്‍ പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

RA
പത്തനംതിട്ടയില്‍ പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

വെച്ചൂച്ചിറ: പത്തനംതിട്ടയിലെ വെച്ചൂച്ചിറയിൽ പന്ത്രണ്ടു വയസുകാരിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ . പെൺകുട്ടി സ്ഥിരമായി ക്ലാസിൽ വരാതിരിക്കുന്നതായി സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരാണ് വെച്ചൂച്ചിറ പൊലീസിൽ പരാതി നൽകിയത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം വിളിച്ചു വരുത്തി പല സ്ഥലത്തുവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രിയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തിരുവല്ല ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനും വൈദ്യപരിശോധനക്കുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

English summary
pathanamthitta rape case accused arrest
topbanner

More News from this section

Subscribe by Email