Wednesday November 21st, 2018 - 7:35:pm
topbanner

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 10 തീവണ്ടികള്‍ തിങ്കളാഴ്ച ഓടില്ല

NewsDesk
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 10 തീവണ്ടികള്‍ തിങ്കളാഴ്ച ഓടില്ല

തിരുവനന്തപുരം: അറ്റകുറ്റപ്പണിയും ജീവനക്കാരുടെ ക്ഷാമവും മൂലം തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചര്‍ തീവണ്ടികള്‍ തിങ്കളാഴ്ച ഓടില്ല. യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന തീവണ്ടികളാണ് റദ്ദാക്കിയത്.

ഗുരുവായൂര്‍-തൃശ്ശൂര്‍, പുനലൂര്‍-കൊല്ലം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചര്‍ തീവണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്. തൃശ്ശൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്കു പുറമേ ജീവനക്കാരുടെ കുറവും ഇതിനു കാരണമായതായി റെയില്‍വേ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്.

പ്രളയബാധിതപ്രദേശങ്ങളില്‍ താമസിച്ചിരുന്ന 20ഓളം ലോക്കോ പൈലറ്റുമാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇതോടെ ലോക്കോപൈലറ്റുമാരുടെ ക്ഷാമം രൂക്ഷമായി. തിരുവനന്തപുരം ഡിവിഷനില്‍ 525 ലോക്കോ പൈലറ്റുമാരുടെ തസ്തികകളാണുള്ളത്. ഇതില്‍ 420 പേര്‍ മാത്രമാണുള്ളത്. പത്തുപേര്‍ സ്വയംവിരമിക്കലിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. അതിരൂക്ഷമായ ആള്‍ക്ഷാമത്തിനിടെ പ്രളയംകാരണം ജീവനക്കാര്‍ അവധിയില്‍ പോകുകയും ചെയ്തതോടെ തീവണ്ടികള്‍ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

Read more topics: passenger, train, kerala
English summary
passenger trains cancelled in kerala
topbanner

More News from this section

Subscribe by Email