Wednesday September 19th, 2018 - 3:02:am
topbanner
Breaking News

പാര്‍വതിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രിന്റോ മമ്മൂട്ടി ഫാന്‍സ് അംഗം

suji
പാര്‍വതിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രിന്റോ മമ്മൂട്ടി ഫാന്‍സ് അംഗം

മമ്മൂട്ടി ചിത്രം കസബയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു എന്നു വിമര്‍ശിച്ചതിന് നടി പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ ആദ്യ ആള്‍ തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ. പാര്‍വതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.ഫെയ്‌സ്ബുക്കില്‍ അശ്ലീല ചുവയോടെയുള്ള പരാമര്‍ശം നടത്തിയതിനും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വടക്കാഞ്ചേരി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗമായ പ്രിന്റോ പെയിന്റിംഗ് പണിക്ക് പോകുന്ന ആളാണ്. പൊലീസിനോട് കുറ്റം സമ്മതിച്ച ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

പാര്‍വതി പരാതിയ്‌ക്കൊപ്പം കൈമാറിയ സ്‌ക്രീന്‍ഷോട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രൊഫൈലുകള്‍ വേരിഫൈ ചെയ്യുന്നതിനായി പൊലീസ് ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും കൈമാറിയിരിക്കുകയാണ് .

English summary
parvathys complaint arrested person printo was a mammootty fan
topbanner

More News from this section

Subscribe by Email