Wednesday September 26th, 2018 - 11:01:am
topbanner

നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ: ശ്രീജിത്തിനു പിന്തുണയുമായി നടി പാര്‍വ്വതിയുമെത്തി

Anju NC
നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ: ശ്രീജിത്തിനു പിന്തുണയുമായി നടി പാര്‍വ്വതിയുമെത്തി

പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട തന്റെ സഹോദരനു നീതി ലഭിക്കാനായി തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി നടി പാര്‍വ്വതി രംഗത്ത്. സ്ത്രീകള്‍ക്കു വേണ്ടി മാത്രമല്ല താന്‍ ശബ്ദമുയര്‍ത്തുകയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പാര്‍വ്വതി തന്റെ ഫേസ്ബുക്ക് പേജിലൂടെ ശ്രീജിത്തിനു പിന്തുണയുമായെത്തിയത്. നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നിങ്ങളോടൊപ്പം നില്‍ക്കാതിരിക്കാനാകില്ല, നീതി നിഷേധിക്കപ്പെട്ട് ആരും ഇരുട്ടില്‍ നിര്‍ത്തപ്പെടരുത് പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ ഏത് വിഷയത്തെ സംബന്ധിച്ചാണ് പാര്‍വ്വതിയുടെ പോസ്റ്റ് എന്നു പോലും നോക്കാതെയാണ് മലയാളികള്‍ മോശം കമന്റുകളിട്ടത്. വളരെ മോശം ഭാഷയിലാണ് പലരും പോസ്റ്റിനോട് പ്രതികരിച്ചത്. ശ്രീജിത്തിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റാണിതെന്ന് പോലും ചിന്തിക്കാതെയാണ് ഇവരുടെ രോക്ഷപ്രകടനം.

നടന്‍മാരായ ടൊവിനോ തോമസ്, പൃഥ്വിരാജ്, നീരജ് മാധവ് തുടങ്ങിയവരും ശ്രീജിത്തിനു പിന്തുണയുമായെത്തിയിരുന്നു. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ് ടാഗിലൂടെയാണ് സൈബര്‍ ലോകം ശ്രീജിത്തിനു വേണ്ടി ഒരുമിച്ചത്.

Read more topics: parvathy, facebook post, sreejith,
English summary
parvathy's facebook post to support sreejith
topbanner

More News from this section

Subscribe by Email