topbanner
Thursday December 14th, 2017 - 10:17:pm
topbanner
topbanner

സ്‌കൂള്‍ കായികമേളയില്‍ മരുന്നടി; പരിശീലകന്‍ മരുന്നിനെ പേടിച്ചോടരുതെന്ന് പിടി ഉഷ

NewsDesk
സ്‌കൂള്‍ കായികമേളയില്‍ മരുന്നടി; പരിശീലകന്‍ മരുന്നിനെ പേടിച്ചോടരുതെന്ന് പിടി ഉഷ

തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മരുന്നടിയുണ്ടെന്ന് ആരോപിച്ച് പറളി സ്‌കൂളിലെ കായികാധ്യാപകന്‍ പി.ടി. മനോജ് പരിശീലന രംഗത്തുനിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിനെതിരെ ഒളിമ്പ്യന്‍ പിടി ഉഷ.

സ്‌കൂള്‍ കായികമേളയില്‍ മരുന്നടി ഉണ്ടോ എന്ന കാര്യം അറിയില്ല. എന്നാല്‍ മരുന്നടിയുടെ പേരില്‍ ഇങ്ങിനെ പരിശീലനച്ചുമതല നിര്‍ത്തിപ്പോവുകയല്ല വേണ്ടതെന്ന് ഉഷ സ്‌കൂളിന്റെ പരിശീലക കൂടിയായ ഉഷ വ്യക്തമാക്കി.

കായികമേളയില്‍ ഉത്തേജക മരുന്ന് പരിശോധന ആവശ്യമാണ്. മരുന്നടി പരിശോധിക്കാന്‍ ആരും ഇവിടെ വന്നിട്ടില്ല എന്നതാണ് സത്യമാണ്. വരുമെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും പേടിയുണ്ടാകും.

ഇതിന് മുന്‍പും വരുമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും പേടിച്ചിരുന്നു. അങ്ങിനെ ഒരു പരിശോധനാ രീതി ഉണ്ടാകുന്നത് നല്ലത് തന്നെയാണ്. മരുന്നടി ഉണ്ടോ എന്ന കാര്യം എനിക്ക് അറിഞ്ഞുകൂടെന്നും ഉഷ പറഞ്ഞു.

മനോജ് മാഷ് നിര്‍ത്തിപ്പോകാന്‍ പാടില്ല. ഇവിടെ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിയാണ്. ആരെങ്കിലുമൊക്കെ മരുന്നടിക്കുന്നുണ്ടെന്ന് വച്ച് നമ്മള്‍ സ്‌പോര്‍ട്‌സ് ഇട്ട് പോവുകയാണോ വേണ്ടതെന്നും ഉഷ ചോദിക്കുന്നു.

Read more topics: drugs, kerala, State, Sports
English summary
Participants using drugs in kerala State Sports Meet
topbanner topbanner

More News from this section

Subscribe by Email