Tuesday November 13th, 2018 - 11:57:pm
topbanner

പരിയാരം മെഡിക്കല്‍ കോളജ് ആര്‍സിസി മോഡലില്‍ സ്വയംഭരണം നിലവില്‍ വരുവാന്‍ മൂന്ന് മാസത്തോളമെടുക്കും: ശേഖരന്‍മിനിയോടന്‍

NewsDesk
പരിയാരം മെഡിക്കല്‍ കോളജ് ആര്‍സിസി മോഡലില്‍ സ്വയംഭരണം നിലവില്‍ വരുവാന്‍ മൂന്ന് മാസത്തോളമെടുക്കും: ശേഖരന്‍മിനിയോടന്‍

പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് ആര്‍സിസി മോഡലില്‍ സ്വയംഭരണം നിലവില്‍ വരുവാന്‍ മൂന്ന് മാസത്തോളം സമയമെടുത്തേക്കും. ഇതു സംബന്ധിച്ച തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് എംഡി 17 ന് തിരുവനന്തപുരത്ത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്ന് ഇന്നലെ രാവിലെ നടന്ന ഭരണ സമിതി യോഗത്തിന് ശേഷം ചെയര്‍മാന്‍ ശേഖരന്‍മിനിയോടന്‍ പറഞ്ഞു.

ജീവനക്കാരെ മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ടായിരിക്കും സ്വയംഭരണം നടപ്പിലാക്കുക. ഐഎഎസുകാരനെ സ്ഥാപന മേധാവിയാക്കണമെന്ന നിര്‍ദ്ദേശം ഭരണ സമിതി സര്‍ക്കാറിന് മുന്നില്‍ വെക്കും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് ശേഷം ഒരു തവണ കൂടി ഭരണ സമിതി യോഗം ചേരാനും തീരുമാനമായി.

ചെയര്‍മാന്‍ ശേഖരന്‍മിനിയോടന്‍ അധ്യക്ഷത വഹിച്ചു. എം.വി.ജയരാജന്‍, സി.കെ.നാരായണന്‍, കെ.പി. ജയബാലന്‍, കെ.ദാമോദരന്‍, പി.പുരുഷോത്തമന്‍ , വി.വി.രമേശന്‍, സി.വി.ഗൗരി നമ്പ്യാര്‍, ഡോ.കെ.പ്രഭാകരന്‍, എം.വി.സരള, കെ.ഉഷ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആര്‍സിസി മോഡല്‍ സ്വയംഭരണം വരുമ്പോള്‍ ചികിത്സ പൂര്‍ണമായും സൗജന്യമാക്കണമെന്ന് ഭരണസമിതി അംഗങ്ങളില്‍ പലരും യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ ഇതിനോട് വ്യക്തമായി പ്രതികരിക്കാന്‍ തയ്യാറായില്ല.

English summary
pariyram medical college direct board final meeting
topbanner

More News from this section

Subscribe by Email