Monday February 18th, 2019 - 2:05:pm
topbanner

കണ്ണൂരിൽ യുവാവിനെ തല്ലിക്കൊന്ന സംഭവം: കൂടുതൽ പ്രതികൾ വലയിൽ

NewsDesk
കണ്ണൂരിൽ യുവാവിനെ തല്ലിക്കൊന്ന സംഭവം: കൂടുതൽ പ്രതികൾ വലയിൽ

കണ്ണൂർ: തളിപ്പറമ്പ് അബ്ദുള്‍ഖാദര്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ് സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ നടന്നേക്കും. പത്തിലധികം പ്രതികള്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് വിവരം.

ഇവരുടെ വിവരങ്ങള്‍ സൈബര്‍ സെല്‍മുഖേന പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെന്ന് കരുതുന്ന ചിലര്‍ ബംഗളൂരുവിലേക്കും മുംബൈയിലേക്കും കടന്നിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത മാരുതി സ്വിഫ്റ്റ് കാറിലല്ല അബ്ദുല്‍ ഖാദറെ കാരക്കുണ്ടിലേക്ക് കൊണ്ടുപോയതെന്ന് തെളിഞ്ഞിട്ടുണ്ട്.

ഈ വാഹനം കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കൂടാതെ പോലീസ് കസ്റ്റഡിയിലെടുത്ത സ്വിഫ്റ്റ് കാറിന്റെ ഉടമക്ക് വായാട്‌സ്വദേശിയായ ഒരാള്‍ വലിയതുകയ്ക്കുള്ള ചെക്ക് നല്‍കിയതായും വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. അബ്ദുള്‍ ഖാദറിന്റെ ഭാര്യ ഷെരീഫയെ ഖാദറിന്റെ ഉമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.

Viral News

Read more topics: pariyaram, murder, khader,
English summary
pariyaram vayad khader murder arrest
topbanner

More News from this section

Subscribe by Email