Wednesday November 14th, 2018 - 5:48:pm
topbanner

പരിയാരം വാഹനാപകടം; മുത്തശ്ശന് പിന്നാലെ പരിക്കേറ്റ 9 വയസുകാരിയും മരിച്ചു

NewsDesk
പരിയാരം വാഹനാപകടം; മുത്തശ്ശന് പിന്നാലെ പരിക്കേറ്റ 9 വയസുകാരിയും മരിച്ചു

കണ്ണൂര്‍: പരിയാരം കോരൻപീടികയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ 9 വയസുകാരിയും മരിച്ചു. ഞായറാഴ്ച പുലർച്ചെ ദേശീയപാതയ്ക്ക് സമീപം പരിയാരം കോരന്‍പീടികയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പരിക്കേറ്റ ജാന്‍വി ദിലീഷ് (9) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെ ഞായറാഴ്ച രാത്രിയിലായിരുന്നു അന്ത്യം.

അപകടം നടന്നയുടൻ തന്നെ കുട്ടിയുടെ മുത്തശ്ശൻ പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ പാടാച്ചേരി ദാമോദരന്‍ (65) മരിച്ചിരുന്നു. ഞായറാഴ്ച രാവിലെ 6 .45 ഓടെയായിരുന്നു അപകടം. അപകടത്തിൽ ദാമോദരന്റെ മരുമകൾ ലക്ഷ്മി (32), ഡ്രൈവര്‍ മഹാദേവ ഗ്രാമത്തിലെ രതീഷ് (40) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവർ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.

മരിച്ച ജാൻവിയുടെ മാതാവ് കൂടിയാണ് ലക്ഷ്മി. ദിലീഷ് ആണ് പിതാവ്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ദാമോദരന്റെ ഭാര്യയെ കൊണ്ടുവിട്ട് പയ്യന്നൂരിലേക്കുള്ള യാത്രാമധ്യേ കോരന്‍ പീടിക ബസ് സ്‌റേറാപ്പിന് സമീപത്തെ മാവില്‍ ഇടിച്ചായിരുന്നു അപകടം നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എൻ.വി.നളിനിയാണ് ദാമോദരന്റെ ഭാര്യ. മക്കൾ: ദിലീഷ്(മർച്ചന്റ് നേവി ഷിപ്പ്), ദീപ്തി(ഫുജൈറ) മരുമക്കൾ: പരിക്കേറ്റ ലക്ഷ്മി, പ്രദീപൻ (ഫുജൈറ).

Read more topics: road, accident, kannur, pariyaram
English summary
pariyaram road accident payyannur damodaran janvi killed
topbanner

More News from this section

Subscribe by Email