topbanner
Thursday November 23rd, 2017 - 7:00:am
topbanner
Breaking News

പരിയാരം: വൈദികന് അവിഹിത ബന്ധം; യുവതിയുടെ ഭര്‍ത്താവ് കൈകാര്യം ചെയ്തു; സഭ നാടുകടത്തി

NewsDesk
പരിയാരം: വൈദികന് അവിഹിത ബന്ധം; യുവതിയുടെ ഭര്‍ത്താവ് കൈകാര്യം ചെയ്തു; സഭ നാടുകടത്തി

കണ്ണൂർ/പരിയാരം: ഭർതൃമതിയുമായി അവിഹിതത്തിനെത്തിയ വികാരിയച്ചൻ ഇടവകാംഗങ്ങളുടെ കൈച്ചൂടറിഞ്ഞു, വിവരമറിഞ്ഞ സഭാ നേതൃത്വം രായക്കുരാമാനം വികാരിയെ പാലക്കാട്ടേക്ക് സ്ഥലംമാറ്റി. പരിയാരത്തെ വിശുദ്ധന്റെ നാമധേയത്തിലുള്ള പള്ളിയിൽ ഒരാഴ്ച്ച മുമ്പാണ് ഇടവകാംഗങ്ങളെ ഞെട്ടിച്ച അവിഹിതം നടന്നത്. ചെറുപ്പക്കാരനായ വികാരിയുടെ വീക്ക്നസ് ഭർതൃമതികളായിരുന്നു.

ഫോണിലൂടെ തുടങ്ങിയ സൊള്ളലുകൾ ഭർത്താവ് കണ്ടുപിടിച്ചുവെങ്കിലും അച്ചനും വീട്ടമ്മയായ യുവതിയും ഫോൺവിളികളും സൊള്ളലുകളും നിർബാധം തുടർന്നു. സംഭവം കയ്യോടെ പിടിക്കുന്നതിനായി ഭർത്താവ് ഒരുക്കിയ കെണിയിൽ വികാരി കുടുങ്ങിയതാണ് സംഭവം നാട്ടിൽ പാട്ടാക്കിയത്.

മൊബൈൽ ക്യാമറ ഒാൺചെയ്തുവെച്ച് പുറത്തുപോയ ഭർത്താവ് അച്ചൻ പോയശേഷം എത്തി രംഗങ്ങൾ നേരിട്ടുകണ്ടു. കൂടുതലൊന്നും ആലോചിച്ചില്ല അച്ചനേയും പുള്ളിക്കാരിയേയും കക്ഷി കണക്കിന് പൂശി. അച്ചന്റെ മുഖത്തിന്റെ ഷേപ്പ് തന്നെ മാറിയതായാണ് പിന്നാമ്പുറ സംസാരം.

ചൂടൻ രംഗങ്ങൾ അരമനയിൽ ബിഷപ്പ് മുമ്പാകെ എത്തിയതോടെ സഭാ നേതൃത്വം സടകുടഞ്ഞു. പിറ്റേന്ന് പള്ളിയിൽ കുർബാനക്കെത്തിയവർ കണ്ടത് പുതിയ അച്ചനെ. ഷേപ്പ്മാറിയ അച്ചൻ പാലക്കാട്ടേക്ക് രായക്കുരാമാനം വണ്ടികയറി.

സേവനം ചെയ്ത പള്ളികളിലെല്ലാം അച്ചൻ പൂംകൃതികാമനാട്ടം നടത്തിയ കഥകൾ പിന്നീട് ബെല്ലും ബ്രേക്കുമില്ലാതെയാണ് പുറത്തേക്ക് വന്നത്. മാധ്യമങ്ങളിൽ വാർത്തകൾ വരാതിരിക്കാൻ അച്ചൻമാർ വിവിധ പത്രം ഒാഫീസുകൾ കയറിയിറങ്ങിയതും എല്ലാവരുമറിയുന്ന സത്യം.

 

English summary
pariyaram priest sex abuse
topbanner topbanner

More News from this section

Subscribe by Email