Friday February 22nd, 2019 - 4:06:pm
topbanner

പരിയാരം മെഡിക്കൽ കോളേജിൽ നേഴ്സിങ്ങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

NewsDesk
പരിയാരം മെഡിക്കൽ കോളേജിൽ നേഴ്സിങ്ങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ നേഴ്സിങ്ങ് വിദ്യാർത്ഥിനി ഹോസ്റ്റലിലെ ഫാനിൽ ചുരിദാർ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് ചേളന്നൂരിലെ ജയരാജിന്റെ മകൾ ശ്രീലയ (19) ആണ് മരിച്ചത്.

രാവിലെ പനിയാണെന്ന് പറഞ്ഞ് ക്ലാസിൽ പോകാതിരുന്ന ശ്രീലയ ഉച്ചക്ക് കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

ഒന്നാം വർഷ ബിഎസ്സി നേഴ്സിങ്ങ് വിദ്യാർത്ഥിനിയാണ്. പരിയാരം പോലീസ് സ്ഥലത്തെത്തിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Viral News

English summary
pariyaram medical college nursing student hanging dead
topbanner

More News from this section

Subscribe by Email