Monday November 19th, 2018 - 2:17:am
topbanner

പരിയാരം മെഡിക്കല്‍ കോളേജില്‍ ഒറ്റയടിക്ക് ഫീസ് ഇരട്ടിയാക്കി; വിദ്യാര്‍ഥികളുടെ പഠനം അവതാളത്തില്‍

NewsDesk
പരിയാരം മെഡിക്കല്‍ കോളേജില്‍ ഒറ്റയടിക്ക് ഫീസ് ഇരട്ടിയാക്കി; വിദ്യാര്‍ഥികളുടെ പഠനം അവതാളത്തില്‍

കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളേജില്‍ ഒറ്റയടിക്ക് ഫീസ് ഇരട്ടിയാക്കി, വിദ്യാര്‍ഥികളുടെ പഠനം അവതാളത്തില്‍, മെറിറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിയാരം മെഡിക്കല്‍ കോളജില്‍ മുന്നറിയിപ്പില്ലാതെ ഫീസ് ഇരട്ടിയാക്കി, വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്.

പ്രതിവര്‍ഷം രണ്ടരലക്ഷം ഫീസ് എന്നതാണ് ഒറ്റയടിക്ക് അഞ്ച് ലക്ഷമായി ഉയര്‍ത്തിയത്. കേരളത്തില്‍ മെറിറ്റ് സീറ്റില്‍ ഏറ്റവും കുറഞ്ഞ ഫീസായ 2.5 ലക്ഷം പ്രതിവര്‍ഷ ഫീസിന് പഠിപ്പിക്കുന്ന ഏക കോളജ് എന്ന നിലയില്‍ പരിയാരത്ത് പ്രവേശനം നേടിയ അന്‍പത് കുട്ടികളാണ് സര്‍ക്കാറിന്റെ പുതിയ നിര്‍ദ്ദേശത്തോടെ വെട്ടിലായിരിക്കുന്നത്.

ആഗസ്ത് ഒന്നിന് സര്‍വകലാശാല പരീക്ഷയെഴുതേണ്ട ഈ കുട്ടികളോട് 15 ദിവസത്തിനകം ബാക്കി ഫീസായ 2.35 ലക്ഷം അടക്കണമെന്നും ഇല്ലെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്താക്കുമെന്നുമാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കാത്തപക്ഷം ഫീസടക്കാന്‍ സാധിക്കാത്ത കുട്ടികളുടെ ഭാവി അവതാളത്തിലാവും.

കേരളത്തിലെ എല്ലാ സ്വകാര്യ മെഡിക്കല്‍ കോളജുകളിലും 85 ശതമാനം സീറ്റുകളിലും പ്രതിവര്‍ഷം ഫീസ് 5 ലക്ഷം രൂപയാണെങ്കിലും പരിയാരം മെഡിക്കല്‍ കോളജും സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണപ്രകാരം 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ ഫീസ് രണ്ടരലക്ഷമാക്കി നിജപ്പെടുത്തുകയും ഇടക്ക് ഫീസ് വര്‍ദ്ധിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ആ ധാരണകളെല്ലാം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ ഫീസ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരുടെ മക്കളായ തങ്ങള്‍ക്ക് നിര്‍ദ്ദേശിച്ച ഫീസ് അടയ്ക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ലെന്നും സര്‍ക്കാര്‍ ഇടപെടാത്തപക്ഷം മെഡിക്കല്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട സ്ഥിതിയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

എന്നാല്‍ രാജേന്ദ്രബാബു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിശ്ചയിച്ച ഫീസ് ഘടനപ്രകാരം പരിയാരം മെഡിക്കല്‍ കോളജിന് മാത്രമായി പ്രത്യേക ഫീസ് പറ്റില്ലെന്നുള്ള ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഫീസ് പുതുക്കിയതെന്നും, എന്‍ആര്‍ഐ ക്വാട്ട ഒഴികെ എല്ലാ സീറ്റുകളിലും 4.85 ലക്ഷം രൂപ ഫീസ് ഏര്‍പ്പെടുത്തുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും സര്‍ക്കാറിന് മാത്രമേ നടപടികളെടുക്കാനാവൂവെന്നും മെഡിക്കല്‍ കോളജ് എംഡി കെ.രവി പറഞ്ഞു.

Read more topics: pariyaram, medical college, student,
English summary
pariyaram medical college mbbs student fees increase
topbanner

More News from this section

Subscribe by Email