Wednesday November 14th, 2018 - 12:26:pm
topbanner

പരിയാരം മെഡിക്കല്‍ കോളേജ് നാഥനില്ലാത്ത അവസ്ഥയില്‍

Priyanka Pradeep
പരിയാരം മെഡിക്കല്‍ കോളേജ് നാഥനില്ലാത്ത അവസ്ഥയില്‍

പരിയാരം: കഴിഞ്ഞദിവസം കൊട്ടിഘോഷിച്ച് നടത്തിയ ഏറ്റെടുക്കലിന് ശേഷം പരിയാരം മെഡിക്കല്‍ കോളജ് നാഥനില്ലാത്ത നിലയിലായി. മൂന്നംഗ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ അധികാരമേറ്റുവെങ്കിലും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഇവരിലാരും തന്നെ മെഡിക്കല്‍ കോളേജില്‍ ഇല്ല. മുന്‍ ഭരണസമിതിയുടെ കാലത്ത് എല്ലാദിവസവും ചെയര്‍മാനും എംഡിയും കൃത്യമായി ഓഫീസിലെത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ തലപ്പത്ത് ആരുമില്ലാത്ത നിലയിലാണ് മെഡിക്കല്‍ കോളേജ്. എന്തെങ്കിലും പരാതികളുണ്ടായാല്‍ ആരോടാണ് പറയേണ്ടതെന്ന് ആര്‍ക്കുമറിയാത്ത നിലയില്‍ ഭരണസംവിധാനം അനാഥമായിരിക്കുകയാണ്.

സൗകാര്യ ആശുപത്രികളിലെ തിരക്കേറിയ ഡോക്ടര്‍മാരായ ഡോ.വി.ജി.പ്രദീപ്കുമാറും ഡോ.സി.രവീന്ദ്രനും അധികാരമേറ്റശേഷം തിരിച്ചുപോയി. ഇനി മെയ് മൂന്നിന് മാത്രമേ ഇവര്‍ ആശുപത്രിയിലെത്തുകയുള്ളൂ എന്നാണ് അറിവ്. അന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോളിന്റെ യോഗവും ചെയര്‍മാനായ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

അതിനിടെ സര്‍ക്കാര്‍ ഏറ്റെടുത്തതായ വാര്‍ത്തയറിഞ്ഞ് സൗജന്യ ചികില്‍സക്കെത്തിയ പലരും ഫീസ് വേണമെന്നായതോടെ തിരിച്ചുപോയത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പേരിന് മാത്രം ഏറ്റെടുക്കല്‍ നടത്തി പൊതുജനങ്ങളുടെ കണ്ണില്‍പൊടിയിട്ട സര്‍ക്കാറിനെതിരെ പ്രതിഷേധം കനപ്പിച്ചുകൊണ്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പെടെ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

Read more topics: pariyaram, medical college,
English summary
pariyaram medical college is in state of without the lord
topbanner

More News from this section

Subscribe by Email