Tuesday February 19th, 2019 - 6:47:pm
topbanner

പരിയാരം മെഡിക്കല്‍ കോളജിൽ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ സൗജന്യ ചികില്‍സാ പദ്ധതികൾക്ക് മുഖ്യപരിഗണന: ഡോ.സി.രവീന്ദ്രന്‍

NewsDesk
പരിയാരം മെഡിക്കല്‍ കോളജിൽ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ സൗജന്യ ചികില്‍സാ പദ്ധതികൾക്ക് മുഖ്യപരിഗണന:  ഡോ.സി.രവീന്ദ്രന്‍

പരിയാരം: പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ സൗജന്യ ചികില്‍സാ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കി നടത്തുന്നതിനാണ് മുഖ്യപരിഗണന നല്‍കുന്നതെന്ന് പരിയാരം മെഡിക്കല്‍ കോളജ് എംഡിയായി ചുമതലയേറ്റ ഡോ.സി.രവീന്ദ്രന്‍.

വകുപ്പ് മേധാവികളുടെയും ഭരണവിഭാഗം തലവന്‍മാരുടേയും വിദ്യാര്‍ത്ഥി പ്രതിനിധികളുടെ യോഗത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ പത്തിന് എംഡിയുടെ ചുമതലയേറ്റ അദ്ദേഹം ഉച്ചയോടെയാണ് വിവിധ വിഭാഗത്തില്‍ പെട്ടവരുടെ യോഗം വിളിച്ചുചേര്‍ച്ചത്.

ആര്‍എസ്ബിവൈ ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതും നിലവില്‍ നടന്നുവരുന്നതുമായ സൗജന്യ ചികില്‍സാ പദ്ധതികള്‍ കൂടുതല്‍ വിപുലവും കാര്യക്ഷമവുമാക്കും. ഇതിനുവേണ്ടി ആരോഗ്യവകുപ്പ് മേധാവികളുടെ യോഗം ഇന്ന് വിളിച്ചുചേര്‍ക്കുമെന്ന് ഭരണസമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദാലി അറിയിച്ചു.

ആഴ്ച്ചയില്‍ രണ്ട് ദിവസം എംഡി മെഡിക്കല്‍ കോളജില്‍ ഉണ്ടായിരിക്കും. സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കപ്പെടുന്ന പുതിയ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നയപരമായ കാര്യങ്ങള്‍ തയ്യാറായിവരികയാണെന്നും സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുന്നത് വരെമാത്രമേ നിലവിലുള്ള താല്‍ക്കാലിക സംവിധാനം നിലനില്‍ക്കുകയുള്ളൂവെന്നും ഡോ.സി.രവീന്ദ്രന്‍ അറിയിച്ചു.

നേരത്തെ എംഡിയുടെ ചുമതല നല്‍കിയിരുന്ന ഡോ.വി.ജി.പ്രദീപ്കുമാര്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെതുടര്‍ന്നാണ് ദൈനംദിന കാര്യങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ഡോ.സി.രവീന്ദ്രനെ എംഡിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Viral News

English summary
pariyaram medical college dr c raveendran
topbanner

More News from this section

Subscribe by Email