Saturday November 17th, 2018 - 3:49:am
topbanner

പരിയാരം മെഡിക്കൽ കോളേജിനെ സർക്കാർ കോളജെന്ന് വിളിക്കാൻ ഭ്രാന്തൻമാർക്ക് മാത്രമേ കഴിയൂ : സതീശൻ പാച്ചേനി.....

NewsDesk
പരിയാരം മെഡിക്കൽ കോളേജിനെ സർക്കാർ കോളജെന്ന് വിളിക്കാൻ ഭ്രാന്തൻമാർക്ക് മാത്രമേ കഴിയൂ : സതീശൻ പാച്ചേനി.....

പരിയാരം: പരിയാരം മെഡിക്കൽ കോളേജിനെ സർക്കാർ കോളജെന്ന് വിളിക്കാൻ ഭ്രാന്തൻമാർക്ക് മാത്രമേ കഴിയൂ എന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. ഡി സി സി യുടെ നേത്യത്വത്തിൽ മെഡിക്കൽ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാശ്രയ കോളജിനെതിരെ സമരം ചെയ്ത് രക്തസാക്ഷിയായവരെ ഓർക്കുന്നുണ്ടെങ്കിൽ തീരുമാനം മാറ്റണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. മൃതദേഹം 50,000 രൂപക്ക് വിൽപ്പന നടത്തുന്ന നിലയിലേക്ക് പരിയാരം മെഡിക്കൽ കോളജിനെ മാറ്റിയിരിക്കയാണ് സർക്കാറെന്നും, മംഗലാപുരത്തെ സ്വകാര്യ മെഡിക്കൽ ലോബിയുടെ ഏജൻറുമാരായി പരിയാരം മെഡിക്കൽ കോളജ് അധികൃതർ മാറിയിരിക്കയാണെന്നും പാച്ചേനി ആരോപിച്ചു.

pariyaram medical college congress protest

വരും ദിവസങ്ങളിൽ മെഡിക്കൽ കോളജ് പരിസരം അനിശ്ചിതകാല സമരങ്ങളുടെ വേദിയായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കെ.പി സി സി നിർവാഹക സമിതി അംഗം എം.പി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ബ്രിജേഷ് കുമാർ, സജീവ് ജോസഫ് ,രജനി രമാനന്ദ് എന്നിവർ പ്രസംഗിച്ചു.

ടി.ജനാർദ്ദനൻ, എ.ഡി. സാബൂസ്, രാജീവൻ കപ്പച്ചേരി, നൗഷാദ്ഇ.ടി.രാജീവൻ, ജോഷി കണ്ടത്തിൽ, കെ.രാജൻ, കെ.നബീസ ബീവി, പി.എം.പ്രേം കുമാർ, മൈക്കിൾ പാട്ടത്തിൽ, കെ. നിഷ എന്നിവർ നേതൃത്വം നൽകി. ഔഷധി പരിസരത്തുനിന്നാരംഭിച്ച മാർച്ചിൽ ആയിരത്തിലേറെ പ്രവർത്തകർ പങ്കെടുത്തു. വൻ പോലീസ് സന്നാഹം മാർച്ച് തടഞ്ഞു.

pariyaram medical college congress protest

English summary
pariyaram medical college congress protest
topbanner

More News from this section

Subscribe by Email