Friday September 21st, 2018 - 5:53:pm
topbanner

പരിയാരത്ത് ചികിത്സയിലായിരുന്ന ആസ്സാം സ്വദേശി മിച്ചത് ഡെങ്കിപ്പനി മൂലം; പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ വിദഗ്ദ സമിതി യോഗം ചേര്‍ന്നു  

rajani v
പരിയാരത്ത് ചികിത്സയിലായിരുന്ന ആസ്സാം സ്വദേശി മിച്ചത് ഡെങ്കിപ്പനി മൂലം; പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ വിദഗ്ദ സമിതി യോഗം ചേര്‍ന്നു   

പരിയാരം മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് മരണമടഞ്ഞ ആസ്സാം സ്വദേശിക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ആന്തൂര്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന വിദഗ്ധ സമിതിയോഗത്തില്‍ പങ്കെടുത്ത പരിയാരം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ് മരണമടഞ്ഞ ആസ്സാം സ്വദേശി മനോജിന് ഡെങ്കിപ്പനിയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.

ധര്‍മ്മശാലയിലെ പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളി സുഹൃത്തുക്കളോടൊപ്പം ധര്‍മ്മശാലയിലെത്തിയ മനോജ് കടുത്ത പനിബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസമാണ് മരണമടഞ്ഞത്. ആദ്യം നിപ ബാധിച്ചാണ് മരിച്ചതെന്നും പിന്നീട് ജപ്പാന്‍ജ്വരമാണെന്നും പ്രചരണം നടന്നിരുന്നു.

എന്നാല്‍ ഏറ്റവും അവസാനം നടന്ന പരിശോധനയിലാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചതെന്ന് പരിയാരത്തെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടൊപ്പം ജപ്പാന്‍ജ്വരവും പിടിപ്പെട്ടിരുന്നോ എന്നതും പരിശോധനക്ക് വിധേയമാക്കും.

മനോജിന്റെ മരണത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ആശങ്കകളെ തുടര്‍ന്ന് തിങ്കളാഴ്ച ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡി.എം.ഒയുടെ നേതൃത്വത്തില്‍ വ്യവസായ ശാലകളുടെ പരിസരവും തൊഴിലാളികളുടെ താമസസ്ഥലവും പരിശോധിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനായി നഗരസഭാ ആരോഗ്യവിഭാഗവും, ലേബര്‍ ഓഫിസറും, ഡോക്ടര്‍മാരും, നഗരസഭാഭരണാധികാരികളും ഉള്‍പ്പെട്ട വിദഗ്ധ സമിതിയുടെ യോഗം ചൊവ്വാഴ്ച ചേര്‍ന്നത്. യോഗത്തില്‍ ജൂണ്‍ ഒമ്പത്, പത്ത് തീയ്യതികളില്‍ ആന്തൂര്‍ നഗരസഭയിലെ വ്യവസായ സ്ഥാപനങ്ങളില്‍ ഡ്രൈഡേ ആചരിക്കാനും ശുചീകരണം നടത്താനും തീരുമാനിച്ചു.

ഇവിടെ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണംചെയ്യാനും തീരുമാനമെടുത്തു. യോഗ തീരുമാനപ്രകാരം രണ്ടു ദിവസത്തിനകം ആരോഗ്യ വകുപ്പധികൃതര്‍, നഗരസഭയിലെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. തൊഴിലാളികളുടെ താമസസ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യോഗം നിര്‍ദ്ദേശിച്ചു.

കൊതുകുകളെ ഇല്ലാതാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനമെടുത്തു. തൊഴിലാളികള്‍ക്കിടയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് പുകയില ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചു.

വൈസ് ചെയര്‍മാന്‍ കെ.ഷാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമള ഉദ്ഘാടനം ചെയ്തു. ജില്ലാ അസി.ടെക്നിക്കല്‍ ഓഫിസര്‍ സുനില്‍ ദത്തന്‍ വിശദീകരണം നല്‍കി.

പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ ഗണേശ്.ബി.മല്ലന്‍, എ.കെ.വേണുഗോപാല്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ബി.സന്തോഷ്, അസി. ലേബര്‍ ഓഫിസര്‍ സജിത്ത്, നഗരസഭാ സെക്രട്ടറി ഗിരീഷ്, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അരുള്‍ ഫാക്ടറി മാനേജ്മെന്റ് പ്രതിനിധി റഷീദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

English summary
pariyaram medical college asam swadeshi death
topbanner

More News from this section

Subscribe by Email