Thursday November 15th, 2018 - 8:44:pm
topbanner

പരിയാരം മെഡിക്കല്‍ കോളജില്‍ വീണ്ടും ഐഎംസി എംബിബിഎസ് കോഴ്സിന് അംഗീകാരം നല്‍കിയില്ല

rajani v
പരിയാരം മെഡിക്കല്‍ കോളജില്‍ വീണ്ടും ഐഎംസി എംബിബിഎസ് കോഴ്സിന് അംഗീകാരം നല്‍കിയില്ല

പരിയാരം: പരിയാരം മെഡിക്കല്‍ കോളജിലെ എംബിബിഎസ് കോഴ്സിന് അംഗീകാരം നല്‍കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വിസമ്മതിച്ചു. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് നേരത്തെ കോഴ്സിന് നല്‍കിയ അംഗീകാരം ഐഎംസി റദ്ദാക്കിയത്. കോഴ്സുകള്‍ക്ക് സ്ഥിരാംഗീകാരം നല്‍കുന്നതിനാണ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഐഎംസി പരിശോധന നടത്തുന്നത്.

രോഗികളുടെ കുറവ് തന്നെയാണ് അംഗീകാരം നല്‍കാതിരിക്കാന്‍ കാരണമായി വീണ്ടും പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലും ഇത് തന്നെയായിരുന്നു കാരണം. ആശുപത്രിയില്‍ ആകെയുള്ള കിടക്കകളുടെ 72 ശതമാനം കിടത്തിചികില്‍സക്ക് രോഗികള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാന്‍ വീണ്ടും മെഡിക്കല്‍ കോളജിന് സാധിക്കാത്തതാണ് അംഗീകാരം പുന: സ്ഥാപിക്കാതിരിക്കാന്‍ കാരണമായി പറയുന്നത്.

58 ശതമാനം രോഗികള്‍ മാത്രമേ കഴിഞ്ഞ മാസം ഐഎംസി കോളജില്‍ വീണ്ടും പരിശോധനക്കെത്തിയപ്പോള്‍ ഉണ്ടായിരുന്നുള്ളൂവെന്ന് ഐഎംസി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനാ വേളയില്‍ അഡ്മിറ്റാവുന്ന രോഗികളുടെ എണ്ണം നോക്കിയാണ് കോഴ്സിന് അംഗീകാരം നല്‍കുക. ഇതോടെ അടുത്ത വര്‍ഷം എംബിബിഎസിന് അഡ്മിഷന്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് മെഡിക്കല്‍ കോളജ്.

രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ജനറല്‍ വാര്‍ഡുകളില്‍ പൂര്‍ണ്ണമായി സൗജന്യ ചികില്‍സയും ഒപിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഒഴികെ സൗജന്യമാക്കുകയും ചെയ്തിട്ടും രോഗികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുകയാണ്. വന്‍ നഷ്ടം സഹിച്ചാണ് എങ്ങനെയെങ്കിലും ഐഎംസി അംഗീകാരം പുന:സ്ഥാപിച്ചുകിട്ടുന്നതിനായി മെഡിക്കല്‍ കോളജ് ഭരണസമിതി സൗജന്യ ചികില്‍സയും വന്‍തോതില്‍ ഇളവുകളും ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ഇത് പരാജയമായതോടെ സൗജന്യം ഈ മാസം 31 ന് പിന്‍വലിക്കുന്ന കാര്യം ആലോചനയിലാണ്. അടിയന്തിരമായി സര്‍ക്കാര്‍ ഏറ്റെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം അടുത്ത വര്‍ഷം എംബിബിഎസിന് പരിയാരം മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ നടത്താനാലില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ തന്നെ പറയുന്നു. മൂന്ന് മാസത്തിന് ശേഷം വീണ്ടും ഐഎംസിക്ക് പരിശോധനക്ക് വരാമെങ്കിലും രോഗികളുടെ എണ്ണത്തില്‍ വരുന്ന കുറവ് ഭീഷണിയായി നിലനില്‍ക്കുകയാണ്.

 

 

Read more topics: pariyaram, medical college
English summary
pariyaram medical college
topbanner

More News from this section

Subscribe by Email