Wednesday September 19th, 2018 - 10:37:pm
topbanner
Breaking News

കണ്ണൂര്‍ പരിയാരത്ത് വാഹനാപകടം: വിദ്യാര്‍ഥികള്‍ മരിച്ചു

NewsDesk
കണ്ണൂര്‍ പരിയാരത്ത് വാഹനാപകടം: വിദ്യാര്‍ഥികള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്്ടു പേര്‍ മരിച്ചു. പരിയാരം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർഥി ആലപ്പുഴ കളന്കോടെ ശരത്ത്(20), കൊച്ചിയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി ആയ പരിയാരം ഐ.ടി.സി.കോളനിയിലെ റോജൻ റോയ്(18) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് സ്വദേശി ശ്രീധര്‍, റോജൻ റോയിയുടെ സഹോദരൻ റോബിൻ റോയി എന്നിവർക്കാണ് ഗുരുതരമായ പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8.20 നാണ് സംഭവം. 

ശരത്തും സഹപാഠി ശ്രീധറും ഭക്ഷണം കഴിക്കാൻ പിലാത്തറ ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു. പരിയാരത്തെ വീട്ടിലേക്കു വരികയായിരുന്നു റോജനും സഹോദരൻ റോബിൻ റോയിയും. വിളയാങ്കോട് പെട്രോൾ സമീപത്താണ് ഇരു ബൈക്കുകളും കൂട്ടിയിടിച്ചത്.

ശരത്തും റോജൻ റോയിയും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരു ബൈക്കുകളും തീപിടിച്ച് പോട്ടിത്തെറിക്കുകയായിരുന്നു. പയ്യന്നൂരിൽ നിന്നെത്തിയ ഫയർഫൊഴ്സ് സംഘം  ബൈക്കുകളിൽ തീയണച്ചു. ഇരുബൈക്കുകളും പൂർണമായും കത്തി. 

ഐ.ടി.സി കോളനിയിലെ കാര്‍പന്‍റര്‍  റോയി ജോസഫിന്‍െറയും രൂപയുടെയും മക്കളാണ് റോജനും റോബിനും. റോഷന്‍ റോയി സഹോദരനാണ്. ആലപ്പുഴ  പുന്നപ്ര കളര്‍കോട്ടെ ചന്ദ്രന്‍െറ മകനാണ് ശരത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

                  

English summary
pariyaram accident medical & engineering student killed, death,
topbanner

More News from this section

Subscribe by Email