Sunday December 16th, 2018 - 11:32:am
topbanner

പുറ്റിങ്ങല്‍ ദുരന്തം; കളക്ടറേറ്റിലെ സിസിടിവി പിടിച്ചെടുത്തു; ദൃശ്യങ്ങള്‍ ലഭിച്ചില്ല

NewsDesk
പുറ്റിങ്ങല്‍ ദുരന്തം; കളക്ടറേറ്റിലെ സിസിടിവി പിടിച്ചെടുത്തു; ദൃശ്യങ്ങള്‍ ലഭിച്ചില്ല

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൊല്ലം കളകട്രേറ്റിലെ സിസിടിവി ക്യാമറകളുടെ ഹാര്‍ഡിസ്‌ക് പിടിച്ചെടുത്തു. എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയില്‍ ഇവയില്‍നിന്നും ദൃശ്യങ്ങള്‍ ലഭിച്ചില്ല.

സിസിടിവി ക്യാമറകള്‍ തകരാറിലാണെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവ തിരുവനന്തപുരത്തെ ഹൈടെക് സെല്ലില്‍ അയച്ച് പരിശോധിപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം.

പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്ഷേത്രം ഭാരവാഹികള്‍ കളക്ടര്‍ ഷൈനമോളെ കണ്ടതായി മൊഴി നല്‍കിയിരുന്നു. ഇക്കാര്യം പരിശോധിക്കാനാണ് സിസിടിവി പരിശോധന.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എ. ഷൈനാമോള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിവാഹബന്ധം തകര്‍ന്നതിനെക്കുറിച്ച് ശ്വേതാ മേനോന്‍ പറയുന്നു

English summary
Paravur Tragedy: Crime Branch conducts search at Kollam collectorate
topbanner

More News from this section

Subscribe by Email