Thursday October 18th, 2018 - 6:53:am
topbanner
Breaking News

വെടിക്കെട്ട് അപകടം: മെഡിക്കല്‍ കോളേജില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി

NewsDesk
വെടിക്കെട്ട് അപകടം: മെഡിക്കല്‍ കോളേജില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ച് അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയവര്‍ക്ക് എല്ലാ അടിയന്തിര സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു. ഇതിനായി ഒന്‍പതാം വാര്‍ഡ് പൂര്‍ണമായി സജ്ജീകരിച്ചു. അടിയന്തിര ഓപ്പറേഷനായി 4 അഡീഷണല്‍ ടേബിളുകള്‍ സജ്ജീകരിച്ചു. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടത്തിനായിട്ടുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

ആശുപത്രിയില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കാനായി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍, പിജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍, നഴ്‌സ്മാര്‍ തുടങ്ങി എല്ലാ ജീവനക്കാരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു.
ഇതുവരെ മെഡിക്കല്‍ കോളേജില്‍ 95 പേരെ കൊണ്ടു വന്നു. ഇതില്‍ 11 പേര്‍ മരണമടഞ്ഞ നിലയിലാണ് കൊണ്ടു വന്നത്. മരണമടഞ്ഞ ഒരാളെ തിരിച്ചറിഞ്ഞു. അനില്‍ പ്രദീപ് (50), വി.എസ്. നിവാസ്, ഭൂതക്കുളം, പരവൂര്‍. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. വെളുപ്പാന്‍ രാവിലെ 3 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. പലര്‍ക്കും ഗുരുതര പരിക്കാണുള്ളത്.

പരിക്കേറ്റവര്‍:-


1. ഉമേഷ് (35) കഴക്കൂട്ടം
2. രഞ്ജി (22) പ്രശാന്ത് നഗര്‍
3. ചന്ദ്രബോസ് (35) തലയ്‌ക്കോട്
4. ശബരി (14) വാരിയച്ചിറ
5. അജിത്ത് (27) ചടയമംഗലം
6. വിഷ്ണു (24) പുന്നക്കുളം
7. അനി (47) പരവൂര്‍
8. വിനോദ് (34) പള്ളിപ്പുറം
9. വേണു (56) പരവൂര്‍
10. അമ്പാടി (21) മെഡിക്കല്‍ കോളേജ്
11. വിഷ്ണു (21) ഉള്ളൂര്‍
12. രമേശന്‍ (42) കഴക്കൂട്ടം
13. രാജേന്ദ്രന്‍ (50) പരവൂര്‍
14. രാജേന്ദ്രന്‍ (52) ഒഴുകുപാറ
15. ഭാസ്‌കരന്‍ (65) പരവൂര്‍
16. സത്യന്‍ (55) കഴക്കൂട്ടം
17. സതീശന്‍ (50) കോലിയക്കോട്
18. ജോയ് (35) ആറ്റിങ്ങല്‍
19. സുരേന്ദ്രന്‍ (67) കഴക്കൂട്ടം
20. രാജു (38) നാവായിക്കുളം
21. രാജു (28) നാവായിക്കുളം
22. അച്ചു (14) ചിറക്കര
23. രാജേഷ് (33) പരവൂര്‍
24. മണികണ്ഠന്‍ (40) വാളത്തുങ്കല്‍
25. വിഷ്ണു (18) ചിറക്കര
26. സത്യ (40) പരവൂര്‍
27. ഷാജി (50) പരവൂര്‍
28. ശരത്ത് (21) മുറിഞ്ഞപാലം
29. കണ്ണന്‍ (27) കഴക്കൂട്ടം
30. സജീര്‍ (27) പരവൂര്‍
31. കുമാര്‍ (37) കൊട്ടിയം
32. ബാബു (47) കൊണ്ടോടി
33. ഗോപു (48) കൊണ്ടോടി
34. സുനില്‍ (33) വര്‍ക്കല
35. മനോജ് (28) നെടുങ്ങോലം
36. വൈശാഖ് (17) ചിറയിന്‍കീഴ്
37. നൗഷാദ് (36) പള്ളിപ്പുറം
38. രാജന്‍ (50) ആറ്റിങ്ങല്‍
39. അനില്‍കുമാര്‍ (44) ഇടവ
40. സജീവ് (38) ആനാട്
41. അശോകന്‍ (48) പരവൂര്‍
42. ചിന്നു (18) ശീമാട്ടി
43. മുരളീധരന്‍ (58) കല്ലുവാതില്‍ക്കല്‍
44. ശശിധരന്‍ (48) കല്ലുവാതില്‍ക്കല്‍
45. അനുഷ് ബാബു (28) കാവനാട്
46. മണിലാല്‍ (34) കല്ലമ്പലം
47. സനല്‍കുമാര്‍ (29) കല്ലമ്പലം
48. സജീര്‍ (40) കണിയാപുരം
49. അഖില്‍ (21) കല്ലമ്പലം
50. അമല്‍ ചന്ദ്രന്‍ (23) കല്ലമ്പലം
51. നിജു (19) കല്ലമ്പലം
52. സുരേന്ദ്രന്‍ (53) കുമാരപുരം
53. മധു (47) താന്നിപ്പാറ
54. രാഹല്‍ (18) മരുതമ്പള്ളി
55. രാജന്‍ (40) മരുതപ്പള്ളി
56. വിജയന്‍ (50) കോവൂര്‍
57. അനില്‍ (30) പേരൂര്‍ക്കട
58. അഖിലേഷ് (24) മുടപുരം
59. സുരേഷ് (50) നെടുങ്ങോലം
60. ജ്യോതി (46) പോങ്ങുംമൂട്
61. കൊച്ചുകുഞ്ഞ് (70) പന്നിവിഴ
62. വസന്ത (30) പരവൂര്‍
63. പ്രസാദ് (58) ഊട്ടിക്കട
64. മധു (47) നെല്ലേറ്റ്
65. രാജീവ്
66. അമ്പിളി (33) ചെമ്പുക്കുഴി
67. സുദര്‍ശനന്‍ (47) വെഞ്ഞാറമൂട്
68. സുധീര്‍ (35) ആറ്റിങ്ങല്‍
69. രാജു (43) ആറ്റിങ്ങല്‍
70. സുരേന്ദ്രന്‍ (55) മുളവന
71. അനന്തു (18) പരവൂര്‍
72. വനജാക്ഷി (70) ഇടവ
73. ബിനുു (37) നിലമേല്‍
74. രതീഷ് (29) കല്ലമ്പലം
75. അജിത്ത് (16) നാവായിക്കുളം
76. മഹേഷ് (21) നാവായിക്കുളം
77. മുഹമ്മദ് ഷാ (20) ചടയമംഗലം

ദുരന്തഭൂമിയായി പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം; വെടിക്കെട്ട് അപകടം കേരളത്തെ ഞെട്ടിച്ചു

 കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനു കാരണം വിലക്കു വകവയ്ക്കാതിരുന്നത്

Read more topics: Puttingal, temple, Kollam, fire,
English summary
paravoor Puttingal temple in Kollam fire,
topbanner

More News from this section

Subscribe by Email