Tuesday November 20th, 2018 - 1:52:pm
topbanner

പറശ്ശിനിക്കടവിലെ രാജവെമ്പാല കുഞ്ഞുങ്ങളുടെ മുട്ട കൊട്ടിയൂരിലേതോ?; വിവാദം കനക്കുന്നു

NewsDesk
പറശ്ശിനിക്കടവിലെ രാജവെമ്പാല കുഞ്ഞുങ്ങളുടെ മുട്ട കൊട്ടിയൂരിലേതോ?; വിവാദം കനക്കുന്നു

കണ്ണൂര്‍: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തു കേന്ദ്രത്തില്‍ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് രാജവെമ്പാലകളെ ഇണചേര്‍ത്ത് മുട്ടവിരിയിച്ചതാണെന്ന അവകാശവാദം വിവാദത്തിലേക്ക്.

പറശ്ശിനിക്കടവില്‍ ശനിയാഴ്ച്ചയാണ് 11 മുട്ടകളില്‍ നാലെണ്ണം വിരിഞ്ഞത്. എന്നാല്‍, ഈ മുട്ടകള്‍ കൊട്ടിയൂരില്‍ നിന്ന് കൊണ്ടുവന്നതണെന്ന സൂചിപ്പിച്ച് സെന്‍ട്രല്‍ സൂ അതോറിറ്റിക്ക് പരാതി ലഭിച്ചു.

ഇതേതുടര്‍ന്ന് പാമ്പുകളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ വിരിഞ്ഞ രാജവെമ്പാല കുഞ്ഞുങ്ങളെയാണ് വനംവകുപ്പ് ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കുന്നത്. parassinikadavu_snake_park_king_cobra

ഇതിനുവേണ്ടി ഇന്നലെ ഒരു പാമ്പിനെ വയനാട് പൂക്കോട് പ്രവര്‍ത്തിക്കുന്ന വെറ്റിനറി കോളജിലേക്ക് കൊണ്ടുപോയി. പാമ്പിന്‍കുഞ്ഞിനെ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് പരിശോധനക്ക് വിധേയമാക്കുന്നതെന്ന് കണ്ണൂര്‍ ഫ്ളയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ സി.വി.രാജന്‍ പറഞ്ഞു. ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് എപ്പോള്‍ ലഭിക്കുമെന്ന കാര്യം പറയാനാവില്ലെന്നും ഡിഎഫ്ഒ പറഞ്ഞു.

പറശിനിക്കടവില്‍ വിരിഞ്ഞ കുഞ്ഞുങ്ങളും ഇന്നലെ കൊട്ടിയൂരില്‍ വിരിഞ്ഞ രാജവെമ്പാല കുഞ്ഞുങ്ങളും ഒരേ പാമ്പിന്റെ മുട്ടകളില്‍ നിന്നാണോ എന്ന കാര്യമാണ് പരിശോധിക്കുക. ഇത് സംബന്ധിച്ച് വനം വകുപ്പിന് രേഖാമൂലം പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും പരിശോധനക്ക് വനം വകുപ്പ് തന്നെ മുന്‍കൈയെടുക്കുകയായിരുന്നു. parassinikadavu_snake_park_king_cobra

എന്നാല്‍ വിവാദം തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്നും പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തുകേന്ദ്രത്തില്‍ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് പാമ്പുകളെ ഇണചേര്‍ത്ത് മുട്ടവിരിയിച്ചതാണെന്നും ഇതിന് വ്യക്തമായ രേഖകളും ഫോട്ടോകള്‍ ഉള്‍പ്പെടെ തെളിവുകളുണ്ടെന്നും, പാമ്പുപിടുത്തക്കാര്‍ക്കിടയിലെ ചില തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ പരാതികള്‍ക്ക് കാരണമെന്നും പാര്‍ക്ക് ഡയരക്ടര്‍ പ്രൊഫ. ഇ. കുഞ്ഞിരാമന്‍ പറഞ്ഞു. പറശ്ശിനിക്കടവില്‍ വിരിഞ്ഞ രാജവെമ്പാല കുഞ്ഞുങ്ങളെ പാര്‍ക്കില്‍ വളര്‍ത്താതെ കാട്ടില്‍ വിടാന്‍ വനം വകുപ്പിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.parassinikadavu_snake_park_king_cobra

English summary
parassinikkadavu snake park king cobra
topbanner

More News from this section

Subscribe by Email