Saturday February 16th, 2019 - 7:01:am
topbanner

വിദ്യാർത്ഥിനിയെ മൊബൈൽ ഫോൺ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പറശിനിക്കടവിൽ കൊണ്ടുവന്ന് മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

RA
വിദ്യാർത്ഥിനിയെ മൊബൈൽ ഫോൺ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പറശിനിക്കടവിൽ കൊണ്ടുവന്ന് മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: മൊബൈൽ ഫോൺ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ കാറിൽ പറശിനിക്കടവിൽ കൊണ്ടുവന്ന് മാനഭംഗപ്പെടുത്തിയ സംഭവത്തിൽ ഇരിട്ടി ഉളിക്കൽസ്വദേശിയായ യുവാവിനെ തളിപ്പറമ്പ് പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.

ബംഗളൂരുവിൽ ജോലി ചെയ്യുന്ന ദീപക് പൊന്നപ്പൻ (34)നെയാണ് പ്രിൻസിപ്പൽ എസ് ഐ കെ.ദിനേശൻ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പറശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തെ റോഡിൽ നിർത്തി കാറിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി.

വിദ്യാർത്ഥിനിയുടെ കയ്യിൽ മൊബൈൽ ഫോൺ കണ്ടതിനെ തുടർന്ന് രക്ഷിതാക്കൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് കേസ്. ദീപക്കിനെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107