Saturday November 17th, 2018 - 2:27:pm
topbanner

കണ്ണൂർ പറശ്ശിനിക്കടവിൽ തെരുവുനായയുടെ ക​ടി​യേ​റ്റയാള്‍ പേ​യി​ള​കി മ​രി​ച്ചു

NewsDesk
കണ്ണൂർ പറശ്ശിനിക്കടവിൽ തെരുവുനായയുടെ ക​ടി​യേ​റ്റയാള്‍ പേ​യി​ള​കി മ​രി​ച്ചു

കണ്ണൂർ: കണ്ണൂർ പറശ്ശിനിക്കടവിൽ തെരുവുനായയുടെ ക​ടി​യേ​റ്റയാള്‍ പേ​യി​ള​കി മ​രി​ച്ചു. പറശ്ശിനിക്കടവിലെ സി കെ കുമാരൻ (69)ആ​ണ് ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്.

പ​റ​ശി​നി മ​ട​പ്പു​രക്ക് സമീപത്ത് വച്ചാണ് നായയുടെ കടിയേറ്റത്. പേവിഷ ബാധയെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ഭാര്യ: യശോദ. മക്കള്‍: രതീഷ്, രഞ്ജിത്ത്, ജൂലി. മരുമക്കള്‍: രോഷിമ, ഷിജി, അനില്‍. സഹോദരങ്ങള്‍: ഭാസ്കരന്‍, നാരായണന്‍, കുഞ്ഞിരാമന്‍, സഹദേവന്‍, നാരായണി, ചീയ്യയിക്കുട്ടി, പരേതനായ മുകുന്ദന്‍.

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര പരിസരത്തു കൊണ്ടുതള്ളിയ നായയുടെ കടിയേറ്റ് ഒരാൾ മരിക്കുക കൂടി ചെയ്തതോടെ നാട്ടുകാർ ഭീതിയിലാണ്. വീട്ടിലും നാട്ടിലും ഉപദ്രവകാരികളായ നായ്ക്കളെ കൊണ്ടു തള്ളാനുള്ള ഇടമല്ല പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയും പറശ്ശിനിക്കടവ് പ്രദേശവും എന്ന് ഇനിയെങ്കിലും ഇത്തരത്തിൽ നായ്ക്കളെ കൊണ്ടു തള്ളുന്നവർ അറിയണമെന്ന് മടപ്പുര അധികൃതരും ചൂണ്ടിക്കാട്ടുന്നു. 

തെരുവ് നായയുടെ കടിയേറ്റ് ഒരാൾ മരിച്ച സാഹചര്യത്തിൽ നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ പറശ്ശിനിക്കടവിൽ ജനങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തിയിരുന്നു. ഇന്നു മുതൽ നായപിടിത്തക്കാരുടെ സഹായത്തോടെ ഇവിടെയുള്ള തെരുവു നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവയ്പ് നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Read more topics: parassinikadavu, stray dog, kannur,
English summary
parassinikadavu stray dog bit old man killed
topbanner

More News from this section

Subscribe by Email