Sunday November 18th, 2018 - 11:59:am
topbanner

പറശ്ശിനിക്കടവ് സ്‌കൂള്‍ പ്യൂണിന്റെ കൊലപാതകം; സിപിഎം മുതലെടുക്കുന്നെന്ന് ബിജെപി

NewsDesk
പറശ്ശിനിക്കടവ് സ്‌കൂള്‍ പ്യൂണിന്റെ കൊലപാതകം; സിപിഎം മുതലെടുക്കുന്നെന്ന് ബിജെപി

തളിപ്പറമ്പ്: പറശ്ശിനിക്കടവ് യുപി സ്‌കൂള്‍ പ്യൂണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം മുതലെടുപ്പ് നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു. ബക്കളത്ത് നടന്ന ദാരുണമായ കൊലപാതകത്തില്‍ മുതലെടുപ്പ് നടത്താനുള്ള സിപിഎം നടത്തുന്ന കുത്സിത ശ്രമം പ്രതിയുമായി അവര്‍ക്കുള്ള ബന്ധം ജനങ്ങള്‍ അറിയാതിരിക്കാനാണെന്ന് ബിജെപി തളിപ്പറമ്പ് മണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതി രാകേഷിന്റെ ഇതുവരെയുള്ള ചെയ്തികള്‍ക്കെല്ലാം കൂട്ടുനിന്നത് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരാണ്. ഇയാളുടെ വിവാഹമോചനം ബക്കളം എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. വിവാഹമോചനത്തിന് പത്തുപൈസയുടെ നഷ്ടപരിഹാരം പോലും ഭാര്യക്ക് വാങ്ങിക്കൊടുത്തിട്ടുമില്ല.

സംഭവങ്ങള്‍ക്ക് കാരണക്കാരിയെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള യുവതിയുമായി മൂന്ന് തവണ ഉണ്ടായര്‍തക്കങ്ങളും എകെജി സെന്ററിലും തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലുമാണ് ചര്‍ച്ച ചെയ്ത് തീര്‍ത്തത്.

അന്നൊന്നും രാകേഷ് ബിജെപിക്കാരാണെന്ന് ഇവരാരും ആരോപിച്ചിട്ടില്ല. ഇപ്പോള്‍ കേസന്വേഷണത്തിന്റെ ഭാഗമായി തളിപ്പറമ്പ് പോലീസ് വിളിപ്പിച്ചുകൊണ്ടിരിക്കുന്നതില്‍ ആരും തന്നെ ബിജെപിക്കാരല്ല.

വാസ്തവം ഇതായിരിക്കെ ബിജെപിയുടെ ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് കടമ്പേരിയില്‍ എത്തിയപ്പോള്‍ ജാഥാലീഡര്‍ വി.മുകളീധരനുമായി ചേര്‍ന്നെടുത്ത ഫോട്ടോ കാണിച്ച് ബ്ലാക്ക് മെയില്‍ രാഷ്ട്രീയം കളിക്കുന്നത് പ്രതിയുമായി സിപിഎം പ്രവര്‍ത്തകര്‍ക്കുള്ള ബന്ധം വെളിവാകുമെന്ന ഭയപ്പാടിലാമെന്നും ജനം ഇത് തിരിച്ചറിയുമെന്നും ടി.ടി.സോമന്‍, രവീന്ദ്രന്‍ കടമ്പേരി, എ.പി.നാരായണന്‍, എം.രാഘവന്‍ എന്നിവര്‍ അറിയിച്ചു.

ബിജെപി കൗണ്‍സിലര്‍ കോകിലയുടെ മരണം; രണ്ടുപേര്‍ പിടിയില്‍; സംഭവത്തില്‍ ദുരൂഹത

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിക്ക് ഗള്‍ഫില്‍ ജോലി ലഭിച്ചു; ഇനി പ്രവാസജീവിതം

 

English summary
parassinikadavu school peon murder; bjp against cpm
topbanner

More News from this section

Subscribe by Email