Tuesday December 18th, 2018 - 6:50:pm
topbanner

പറശ്ശിനി കൂട്ടബലാത്സംഗക്കേസ്: അന്വേഷണമികവ്, വെട്ടിത്തിളങ്ങി വേറിട്ട് നിൽക്കുന്ന മികവുമായി തളിപ്പറമ്പ് ഡിവൈഎസ്പി

fasila
പറശ്ശിനി കൂട്ടബലാത്സംഗക്കേസ്: അന്വേഷണമികവ്, വെട്ടിത്തിളങ്ങി വേറിട്ട് നിൽക്കുന്ന മികവുമായി തളിപ്പറമ്പ് ഡിവൈഎസ്പി

തളിപ്പറമ്പ്: അന്വേഷിച്ച കേസുകളിലെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുകയും എല്ലാ കേസിലെയും പ്രതികള്‍ക്ക് ശിക്ഷ വാങ്ങികൊടുക്കുകയും ചെയ്ത അത്യപൂര്‍വ്വ റിക്കാര്‍ഡിനുടമയായ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് വീണ്ടും ഔദ്യോഗിക ജീവിതത്തില്‍ അഭിമാനത്തിന്റെ പൊന്‍തൂവല്‍. കേവലം ഒരു വെറും പോക്‌സോ കേസ് മാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന പറശ്ശിനിക്കടവ് കൂട്ടബലാത്സംഗക്കേസില്‍ പഴുതടച്ചുള്ള അന്വേഷണത്തിലൂടെ എല്ലാ പ്രതികളേയും വലയിലാക്കിയ ഇദ്ദേഹം ഇന്ത്യന്‍ പോലീസ് ചരിത്രത്തില്‍ തന്നെ വെട്ടിത്തിളങ്ങി വേറിട്ടുനില്‍ക്കുകയാണ്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തകേസ് കണ്ണൂരില്‍ നിന്നും തിങ്കളാഴ്ച്ച വൈകുന്നേരം തളിപ്പറമ്പിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു കിട്ടിയ ഉടനെതന്നെ അതീവരഹസ്യമായി നടത്തിയ ഓപ്പറേഷനിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിലുള്‍പ്പെട്ട പ്രതികളെ മുഴുവന്‍ വലയിലാക്കിയ ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നീക്കമാണ് പറശ്ശിനിക്കടവ് കേസിലെ പ്രതികളെ മുഴുവന്‍ കസ്റ്റഡിയിലെടുക്കാനും കേസിലെ ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ പുറത്തെത്തിക്കാനും പോലീസിനെ സഹായിച്ചത്.

ഊണും ഉറക്കവും ഉപേക്ഷിച്ച് അന്വേഷണത്തിലെ ഓരോ മിനുട്ടിലെ നീക്കങ്ങളും അതീവ ശ്രദ്ധയോടെ നേരിട്ട് കൈകാര്യം ചെയ്തതാണ് ഒളിവില്‍പോകാനുള്ള നേരിയ ഒരവസരം പോലും പ്രതികള്‍ക്ക് ലഭിക്കാതെ മുഴുവന്‍പേരെയും പൂട്ടിയത്. നിയമത്തിന്റെ മുന്നില്‍ നിന്ന് പ്രതികള്‍ ഒരുകാരണവശാലും രക്ഷപ്പെടാതിരിക്കാന്‍ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴികൊടുപ്പിച്ചതിലൂടെ സാധിച്ചു. പ്രതികള്‍ക്ക് നൂറുശതമാനവും ശിക്ഷ ഉറപ്പാക്കിയ ഡിവൈഎസ്പിക്ക് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന്റെ മുന തുടക്കത്തില്‍ തന്നെ ഒടിച്ചുമാറ്റാനും കഴിഞ്ഞു.

Read more topics: Parassinikadvu, raped, lodge
English summary
parassini gang rape case: taliparamba DYSP K V Venugopal
topbanner

More News from this section

Subscribe by Email