Tuesday December 18th, 2018 - 6:57:pm
topbanner

പറശ്ശിനി കൂട്ടബലാത്സംഗം: പിതാവ് ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

fasila
പറശ്ശിനി കൂട്ടബലാത്സംഗം: പിതാവ് ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

തളിപ്പറമ്പ്‌: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗക്കേസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിനെയും പറശ്ശിനിക്കടവ് കുഴിച്ചാലിലെ മീത്തൽ ഹൗസിൽ മൃദുൽ(24), പറശ്ശിനിക്കടവ് തളിയിലെ ഉറുമി ഹൗസിൽ നിഖിൽ (20) എന്നിവരെ വളപട്ടണം പോലീസാണ് അറസ്റ്റ് ചെയ്തത്.

വടക്കാഞ്ചേരി സ്വദേശി ഉഷസിൽ വൈശാഖ്(22), മാട്ടൂൽ സ്വദേശി തോട്ടത്തിൽ ഹൗസിൽ ജിതിൻ എന്ന ജിത്തു(27), തളിയിൽ കണ്ടൻചിറക്കൽ ഹൗസിൽ ശ്യാംമോഹൻ (25), ഇയാളുടെ ബന്ധു കൂടിയായ തളിയിലെ കെ.സജിൻ(26) എന്നിവരെ തളിപ്പറമ്പ് പോലീസും മുഴപ്പിലങ്ങാട് സ്വദേശി ശരത്തിനെ എടക്കാട് പോലീസുമാണ് പിടികൂടിയത്.

തളിപ്പറമ്പ് ഡി.വൈ.എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ വിവിധ സ്ഥലങ്ങളിൽ വെച്ച് പിടികൂടിയത്. സന്ദീപിന്റെ കെ.എൽ. 13 എ.ബി 505 മഹീന്ദ്ര എക്സ് യു.വി കാറും കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ പലർക്കും കാഴ്ചവെക്കാൻ സന്ദീപ് ഉപയോഗിച്ചത് ഈ കാറാണ്. ഇന്നലെ പിടിയിലായ ശ്രീകണ്ഠപുരം പരിപ്പായി സ്വദേശി വി.സി. ഷബീറിന് അഞ്ച് കാറുകളുണ്ട്.

ഇതിൽ പുതിയ ടൊയോട്ട, ലിവ കാറിലാണ് ഇയാൾ പെൺകുട്ടിയെ കൊണ്ടുപോയത്. ഈ കാർ നിലവിൽ ബംഗ്‌ളൂരിൽ ട്രിപ്പ് പോയിരിക്കുകയാണ്. കാർ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സജിനി കൊയിലാണ്ടിയിൽ വെച്ച് തളിപ്പറമ്പ് എസ്.ഐ ദിനേശൻ പിടികൂടിയത്. 2017 ഓഗസ്തിനും 2018 ഫിബ്രുവരിക്കുമിടയിൽ പെൺകുട്ടിയെ സജിൻ കോൾമൊട്ട കുന്നുംപാറയിലെ ക്വാർട്ടേഴ്സിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ്‌ കേസ്.

കോൾമൊട്ടയിലെ ക്വാർട്ടേഴ്സിൽ വെച്ച് തന്നെ ശ്യാംമോഹനനും പെൺകുട്ടിയെ പീഡിപ്പിച്ചുവത്രെ. 2017നും 18നും ഇടയിൽ മൃദുലും നിഖിലും പാപ്പിനിശ്ശേരിയിലെ വാടക വീട്ടിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ്‌ കേസ്. പെൺകുട്ടിയുടെ പിതാവും പാപ്പിനിശ്ശേരിയിലെ വാടക വീട്ടിൽ വെച്ചാണ് പീഡിപ്പിച്ചതത്രെ. ജിത്തു മാട്ടൂലിൽ വെച്ചാണത്രെ പീഡിപ്പിച്ചത്. ഡി.വൈ.എഫ്.ഐ തളിയിൽ മുൻ ഭാരവാഹിയാണ് നിഖിൽ. ഇയാൾ ഇപ്പോൾ സജീവ പ്രവർത്തകൻ മാത്രമാണ്. 

Read more topics: Parassinikadvu, raped, lodge
English summary
parassini gang rape case: eight persons, including father arrested
topbanner

More News from this section

Subscribe by Email