topbanner
Monday February 27th, 2017 - 4:57:pm
topbanner

ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് കെട്ടുകഥയെന്ന് ബന്ധുക്കൾ

NewsDesk
ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് കെട്ടുകഥയെന്ന് ബന്ധുക്കൾ

തൃശൂർ ∙ തൃശൂർ പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത് കെട്ടുകഥയെന്ന് ബന്ധുക്കള്‍. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷ്ണു കത്തെഴുതുമെന്ന് വിശ്വസിക്കുന്നില്ല. കേസ് അട്ടിമറിക്കാനുള്ള മാനേജ്മെന്റിന്റെ ശ്രമമാണിത്. പോലീസ് സീൽ ചെയ്ത റൂമിനടുത്തുനിന്ന് കത്ത് കണ്ടെടുത്തു എന്ന വാദം ദുരൂഹമാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ജിഷ്ണു പ്രണോയുടെതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് ഇന്നലെ യാണ് പൊലീസ് അറിയിച്ചത്. ജിഷ്ണു ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിലെ കുളിമുറിക്കു പിന്നിൽനിന്നാണ് കത്ത് ലഭിച്ചത്. എന്റെ ജീവിതവും സ്വപ്നവും നഷ്ടമായെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. ‘ഐ ക്വിറ്റ്’ എന്ന് എഴുതി വെട്ടിയിട്ടുമുണ്ട് കത്തിൽ.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനെയാണ് ചുമതലയിൽനിന്ന് മാറ്റിയത്. പകരം ഇരിങ്ങാലക്കുട എഎസ്പി കിരൺ നാരായണന് ചുമതല നൽകി.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബിജു കെ. സ്റ്റീഫനെ ഒരാഴ്ച മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഉത്തരവ് ഇറങ്ങാത്തതിനെ തുടർന്നാണ് ബിജു സർവീസിൽ തുടർന്നത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. 

Read more topics: pampady, nehru college, jishnu,
English summary
pampady nehru college student jishnu suicide
topbanner topbanner

More News from this section

Subscribe by Email