Tuesday March 19th, 2019 - 3:40:pm
topbanner
topbanner

പാലിയേക്കര ടോള്‍പ്ലാസയിലേയ്ക്ക് എ.ഐ.വൈ.എഫ്. നടത്തിയ മാര്‍ച്ചില്‍ അക്രമം

rajani v
പാലിയേക്കര ടോള്‍പ്ലാസയിലേയ്ക്ക് എ.ഐ.വൈ.എഫ്. നടത്തിയ  മാര്‍ച്ചില്‍ അക്രമം

തൃശൂര്‍: ഇലക്ട്രോണിക് ടോള്‍ പിരിവിന്റെ പേരില്‍ സൗജന്യ പാസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരേ പാലിയേക്കര ടോള്‍പ്ലാസയിലേക്ക് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. നൂറോളംവരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി എത്തി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് വാഹനങ്ങള്‍ കടത്തിവിട്ടു.

ബൂത്തുകളിലെ ക്രോസ് ബാറുകളും ബാരിക്കേഡുകളും തകര്‍ത്തു. ടോള്‍ ബൂത്തുകളില്‍ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ രണ്ടുമണിക്കൂറോളം ടോള്‍ പിരിവ് നിര്‍ത്തിവെപ്പിച്ചു.രാജ്യത്ത് ടോള്‍ കൊള്ളയ്ക്ക് ഒത്താശ ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എ.ഐ.വൈ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സന്ദീപ് പറഞ്ഞു.

എ.ഐ.വൈ.എഫ്. അടക്കമുള്ള സംഘടനകള്‍ നടത്തിയ നിരന്തരമായ സമരങ്ങളുടെ ഭാഗമായി പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികള്‍ക്ക് സൗജന്യ പാസ് അനുവദിച്ചിരുന്നു. ഇലക്ട്രോണിക് പണപ്പിരിവിന്റെ പേര് പറഞ്ഞ് അത് നിര്‍ത്തലാക്കുവാനാണ് ഇവര്‍ ശ്രമിക്കുന്നത്.

സൗജന്യ പാസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും തൃശൂര്‍ ജില്ലയിലെ എം.എല്‍.എമാര്‍ തിങ്കളാഴ്ച നിയമസഭ കൂടുമ്പോള്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കണമെന്നും എ.ഐ.വൈ.എഫ്. ആവശ്യപ്പെട്ടു.

സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, സി.പി.ഐ. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ. ശേഖരന്‍, എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ. അനീഷ്, നവ്യ തമ്പി, സി.പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ സി.യു. പ്രിയന്‍, എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി വി.കെ. വിനീഷ്, ശ്യാല്‍ പുതുക്കാട്, പി.യു. ഹരികൃഷ്ണന്‍, ഇ. ഉഷാദേവി എന്നിവര്‍ പ്രസംഗിച്ചു. പി.എം. നിക്സന്‍, കെ.പി. അജിത്ത്, വി.എസ്. ശ്രീജിത്ത്, പി.കെ. ഗോപി, ടി.എന്‍. മുകുന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Viral News

Read more topics: paliyekkara, tollplaza, aiyf march
English summary
paliyekkara tollplaza aiyf march
topbanner

More News from this section

Subscribe by Email