Tuesday March 19th, 2019 - 3:38:pm
topbanner
topbanner

പാലിയേക്കര ടോള്‍; യാത്രക്കാരനെ അപമാനിച്ച പോലീസ് ഓഫീസര്‍ക്ക് തൃശൂരില്‍ വീണ്ടും നിയമനം

NewsDesk
പാലിയേക്കര ടോള്‍; യാത്രക്കാരനെ അപമാനിച്ച പോലീസ് ഓഫീസര്‍ക്ക് തൃശൂരില്‍ വീണ്ടും നിയമനം

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ ഒഴിവാക്കാനായി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ച യാത്രക്കാരനെയും കുടുംബത്തെയും രാത്രിയില്‍ തടഞ്ഞുനിര്‍ത്തുകയും അപമാനിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ തൃശൂരില്‍ വീണ്ടും നിയമിച്ചു.

സ്ഥലം മാറ്റപ്പെട്ട രവീന്ദ്രനെ സ്‌പെഷന്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയാണ് തൃശൂരില്‍ നിയമനം നല്‍കിയത്. യാത്രക്കാരനെ അപമാനിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടായിരുന്നു സ്ഥലം മാറ്റം.

ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നെങ്കിലും കാസര്‍കോട് ജോലിയില്‍ ചേരാതിരുന്ന ഉദ്യോഗസ്ഥനെ ഉന്നത ഇടപെടലിലൂടെ വീണ്ടും തൃശൂരില്‍ നിയമിക്കുകയായിരുന്നു.

ഒറ്റപ്പാലം സ്വദേശിയേയും കുടുംബത്തേയുമാണ് ഉദ്യോഗസ്ഥന്‍ അപമാനിച്ചത്. രാത്രിയില്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ടോള്‍ നല്‍കാതെ പോയ വിരോധം തീര്‍ത്ത ഉദ്യോഗസ്ഥനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായപ്പോഴാണ് ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റിയത്.

Viral News

Read more topics: Paliyekkara, toll, DySP, thrissur
English summary
Paliyekkara toll row: DySP transferred to thrissur
topbanner

More News from this section

Subscribe by Email