Saturday September 21st, 2019 - 11:34:pm
topbanner
Breaking News
jeevanam

ടാറിംഗ് ജോലികള്‍ തുടങ്ങി; പാലാരിവട്ടം മേല്‍പ്പാലം ഒരാഴ്ചയ്ക്കകം താല്‍കാലികമായി തുറന്നുകൊടുക്കും

RA
ടാറിംഗ് ജോലികള്‍ തുടങ്ങി; പാലാരിവട്ടം മേല്‍പ്പാലം ഒരാഴ്ചയ്ക്കകം താല്‍കാലികമായി തുറന്നുകൊടുക്കും

കൊച്ചി: നിർമ്മാണത്തിലെ അപാകത കാരണം അടച്ച പാലാരിവട്ടം മേല്‍പ്പാലം പ്രാഥമിക അറ്റകുറ്റപ്പണികള്‍ പൂർത്തായാക്കി ഒരാഴ്ചയ്ക്കകം പാലം താല്‍കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിൽ ടാറിംഗ് ജോലികള്‍ തുടങ്ങി. പാലം നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഒരാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് ഡയറക്ടർക്ക് സമർപ്പിക്കും.

ചെന്നൈയില്‍നിന്നെത്തിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ് ടാംറിംഗ് ജോലികള്‍ പുരോഗമിക്കുന്നത്. ടാറിംഗ് പൂർത്തിയാക്കാന്‍ ഒരാഴ്ച സമയം വേണ്ടിവരും. ഡെക്ക് കണ്ടിന്യൂയിറ്റി സാങ്കേതിക വിദ്യപ്രകാരം നിർമിച്ച പാലത്തിന്‍റെ എക്സ്പാന്‍ഷന്‍ ജോയിന്‍റുകള്‍ പഴയരീതിയിലേക്ക് മാറ്റുന്ന ജോലിയാണ് അടുത്തത്.

ഈ മാസം 30ന് പ്രാഥമിക അറ്റകുറ്റപ്പണികള്‍ പൂർത്തയാക്കി പാലം തുറന്ന് നല്‍കാനാകുമെന്നാണ് പ്രതീക്ഷ. കൂടാതെ മഴക്കാലത്തിനുശേഷം ബാക്കിവരുന്ന അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പാലം മൂന്ന് മാസത്തേക്ക് വീണ്ടും അടയ്ക്കാനാണ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപ്പറേഷന്‍റെ തീരുമാനം.

Viral News

English summary
palarivattom bridge taring work
topbanner

More News from this section

Subscribe by Email