Thursday November 15th, 2018 - 3:35:am
topbanner

കോട്ടോപാടത്തും നെന്‍മാറയിലും കാണാതായവരില്‍ രണ്ട് പേരുടെ മൃതദ്ദേഹം കണ്ടെടുത്തു : ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ ഇതു വരെ 10

NewsDesk
കോട്ടോപാടത്തും നെന്‍മാറയിലും കാണാതായവരില്‍ രണ്ട് പേരുടെ മൃതദ്ദേഹം കണ്ടെടുത്തു : ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ ഇതു വരെ 10

പാലക്കാട്: വ്യാഴാഴ്ച രാവിലെ നെന്‍മാറ പോത്തുണ്ടിക്കു സമീപമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായവരില്‍ ഒരാളെ കൂടി കണ്ടെടുത്തു. അളുവാശേരി ചേരുംകാട് അനിതയുടെ മകള്‍ ആത്മിക(മൂന്നര)യുടെ മൃതദേഹമാണ് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കണ്ടെടുത്തത്. നെന്മാറ ഉരുള്‍പൊട്ടലില്‍ ഇതോടെ മൊത്തം എട്ട് പേരുടെ മൃതദ്ദേഹമാണ് കണ്ടെടുത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച ഗംഗാധരന്റെ മകള്‍ അഖില കോയമ്പത്തൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് .

മണ്ണാര്‍ക്കാട് കോട്ടോപ്പാടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കരടിയോട് തമ്പിയുടെ ഭാര്യ ചാത്തിയുടെ മൃതദേഹവും കണ്ടെടുത്തു.തമ്പിയുടെ മൃതദേഹം ഇന്നലെ(ഓഗസ്ത്16) കണ്ടെടുത്തിരുന്നു. ഇവരുടെ പേരക്കുട്ടിക്ക് വേണ്ടിയുളള തിരച്ചിലിലാണ് രക്ഷാ പ്രവര്‍ത്തകര്‍. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പത്തായി.palakkad nenmara flood 10 killed

Read more topics: heavy rain, killed, nenmara,
English summary
palakkad nenmara flood 10 killed
topbanner

More News from this section

Subscribe by Email