Friday August 17th, 2018 - 5:48:am
topbanner

പാലക്കാട്; കനത്ത മഴയില്‍ ഒറ്റപ്പെട്ട 531 പേരെ അഗ്നിശമനസേന രക്ഷപെടുത്തി

fasila
പാലക്കാട്; കനത്ത മഴയില്‍ ഒറ്റപ്പെട്ട 531 പേരെ അഗ്നിശമനസേന രക്ഷപെടുത്തി

പാലക്കാട്: ജില്ലയിലുണ്ടായ കനത്ത മഴയില്‍ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട 531 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. തളര്‍ച്ച ബാധിച്ചവരും കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പ്പെടെയാണിത്. നഗരത്തില്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ സഞ്ജയ് നഗര്‍, ശേഖരീപുരം, ശാന്തിപുരം, വെങ്കിടേശ്വര്‍ കോളനി, ആണ്ടിമഠം, ഗണേഷ് നഗര്‍ എന്നിവിടങ്ങളിലെ ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

ഇവരെ കൂടാതെ പാലം ഒലിച്ചുപോയതിനെ തുടര്‍ന്ന് മലബാര്‍ സിമെന്റ്‌സിന്റെ ഖനിയില്‍ കുടുങ്ങിയ 35 തൊഴിലാളികളെ ഏണി കുറുകെ വെച്ചാണ് രക്ഷപെടുത്തിയത്. കര്‍ക്കിടക വാവിനോടനുബന്ധിച്ച് ഇന്ന് തിരക്ക് നിയന്ത്രിക്കാന്‍ ഓരോ സ്‌നാനഘട്ടങ്ങളിലും അഗ്നിശമന സേനയെ വിന്യസിക്കും.

പുഴയോരങ്ങളില്‍ എത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ഫൈബര്‍ ബോട്ടുകള്‍ ഏര്‍പ്പാടാക്കിയതായി അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു. പോലിസിന്റെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ ഫയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്നടക്കം 122 ജീവനക്കാരെ വിന്യസിച്ചതായി അഡീഷനല്‍ ഡിവിഷനല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കര്‍ അറിയിച്ചു.

Read more topics: Palakkad, heavy rain, fireforce
English summary
palakkad; fireforce escaped 531 people by heavy rain
topbanner

More News from this section

Subscribe by Email