Sunday September 23rd, 2018 - 4:21:am
topbanner

പാലക്കാട് ബിജെപിയില്‍ ഭിന്നത; ശോഭ സുരേന്ദ്രന്‍ എത്തും മുന്‍പേ ഉദ്ഘാടനം

NewsDesk
പാലക്കാട് ബിജെപിയില്‍ ഭിന്നത; ശോഭ സുരേന്ദ്രന്‍ എത്തും മുന്‍പേ ഉദ്ഘാടനം

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാലക്കാട് ബിജെപിയില്‍ കടുത്ത ഭിന്നത. ഇതേ തുടര്‍ന്ന് ശോഭയെ ഒഴിവാക്കി പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

മുന്‍നിശ്ചയിച്ച പ്രകാരം, അറിയിപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിക്കേണ്ടത് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനായിരുന്നു.

എന്നാല്‍ പതിവുപോലെ ക്ഷേത്രത്തില്‍ പോയതിനുശേഷം ഉദ്ഘാടനത്തിനായി ശോഭാ സുരേന്ദ്രന്‍ എത്തിയപ്പോള്‍ സംസ്ഥാന സെക്രട്ടറിയായ സി.കൃഷ്ണകുമാര്‍ ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. നിശ്ചയിച്ചതിലും പത്തുമിനിറ്റ് നേരത്തെ സംസ്ഥാന സെക്രട്ടറിയായ കൃഷ്ണകുമാറും, ജില്ലയില്‍ കൃഷ്ണകുമാറിനെ അനുകൂലിക്കുന്ന വിഭാഗവും ചേര്‍ന്നാണ് ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

പാലക്കാട് സി കൃഷ്ണകുമാറിനെ പരിഗണിക്കാത്തതാണ് കലാപത്തിന് കാരണം. ശോഭയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി മണ്ഡലം ഭാരവാഹികള്‍ രാജിവെക്കാനും നീക്കമുണ്ട്.

അതേസമയം, പാലക്കാട് എന്നല്ല, കേരളത്തില്‍ ഒരിടത്തും ബിജെപിയില്‍ യാതൊരുവിധ പ്രശ്‌നങ്ങളും നിലവില്ലെന്ന് ശോഭാസുരേന്ദ്രന്‍ പ്രതികരിച്ചു.

2000 കോടിയോളം മുടക്കി അറ്റ്‌ലസ് ഗ്രൂപ്പ് സ്വന്തമാക്കാന്‍ ചിദംബരത്തിന്റെ മകന്‍ ശ്രമിച്ചു?

പറശ്ശിനിക്കടവ്; ഇണയെ സ്വന്തമാക്കാന്‍ രാജവെമ്പാലകള്‍ തമ്മില്‍ ഒരാഴ്ചയായി പോരാട്ടം

അന്‍വറിന് 200ഓളം സ്ത്രീകളുമായി ബന്ധം; കൊലപാതകം മാലപൊട്ടിക്കുന്നതിനിടെ

ഒരേസമയം മൂന്നുപേരുമായി ബന്ധം; കൊല്ലപ്പെയാളെ മര്‍ദ്ദിച്ചത് താനാണെന്ന് റിയാലിറ്റിഷോതാരം ശാശ്വതി

പ്രവാചകനിന്ദ; മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; ക്ഷമ പറഞ്ഞ് പത്രം

നസീമയുമായുള്ള ഒത്തുതീര്‍പ്പ്; സിദ്ദിഖിന്റെത് തെരഞ്ഞെടുപ്പ് നാടകം

Read more topics: palakkad, bjp, shobha surendran
English summary
palakkad bjp leader krishnakumar against shobha surendran
topbanner

More News from this section

Subscribe by Email