Wednesday September 26th, 2018 - 5:18:am
topbanner

മണ്ണിടിച്ചില്‍: അട്ടപ്പാടി ചുരത്തില്‍ വീണ്ടും ഗതാഗത തടസം

NewsDesk
മണ്ണിടിച്ചില്‍:  അട്ടപ്പാടി ചുരത്തില്‍  വീണ്ടും ഗതാഗത തടസം

പാലക്കാട്: ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് റോഡിലേക്ക് മണ്ണ് വീണ് അട്ടപ്പാടി ചുരത്തില്‍ വീണ്ടും ഗതാഗത തടസം. വ്യാഴാഴ്ച രാവിലെ ഗതാഗതത്തിന് തുറന്നു നല്‍കാനിരിക്കെയാണ് പത്താം വളവിനു സമീപത്തായി വീണ്ടും മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് മണ്ണ് നീക്കം ചെയ്ത് രാവിലെ പതിനൊന്നു മണിയോടെ വാഹന ഗതാഗതം പുന:സ്ഥാപിച്ചു.

ഇതോടെ അട്ടപ്പാടിയിലേക്ക് പുതിയൊരു റോഡു കൂടി വേണമെന്ന ആവശ്യം ശക്തമായി. ഗൂളിക്കടവില്‍നിന്ന് ചിറക്കല്‍ പടിയിലേക്ക് പുതിയൊരു പാത വേണമെന്ന് എല്‍.ഡി.എഫ്. മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും കാഞ്ഞിരപ്പുഴ, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളും പ്രമേയത്തിലൂടെ ആവശ്യമുന്നയിച്ചു. സര്‍വെ നടപടികള്‍ക്കായി പൊതുമരാമത്ത്, വനം വകുപ്പുകളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതാണ്.

വനം വകുപ്പിന്റെ അനുമതി കിട്ടിയാലുടന്‍ പൊതുമരാമത്ത് വകുപ്പിന് പ്രാഥമിക സര്‍വെ നടപടികളാരംഭിക്കാം. ഇതിനു മുന്നോടിയായി എത്ര വനഭൂമി നഷ്ടപ്പെടുമെന്ന് വനം വകുപ്പ് തിട്ടപ്പെടുത്തണം. പ്രതികൂല കാലാവസ്ഥ കാരണം ഇതിന് കഴിഞ്ഞിട്ടില്ലെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. ജയപ്രകാശ് പറഞ്ഞു.

നഷ്ടപ്പെടുന്നത്രയും ഭൂമി പകരം കണ്ടെത്തി നല്‍കാന്‍ അട്ടപ്പാടിയിലെ തദ്ദേശ സ്ഥാപനങ്ങള്‍ തയാറാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ചതാണ് നിലവിലുള്ള മണ്ണാര്‍ക്കാട് ചിന്ന തടാകം റോഡ്. മുഖ്യമായും അട്ടപ്പാടിയിലെ വനവിഭവങ്ങള്‍ കടത്തികൊണ്ടു പോകാനായാണ് ഈ റോഡ് നിര്‍മിച്ചത്. പണ്ട് ഭാരം കൂടിയ വാഹനങ്ങളൊന്നും ചുരം റോഡിലൂടെ ഓടിയിരുന്നില്ല.

പത്തു വര്‍ഷത്തിനിടെ കൂറ്റന്‍ വാഹനങ്ങള്‍ മല കയറി തുടങ്ങി. ഇത് താങ്ങാനുള്ള ഉറപ്പ് നിലവിലെ റോഡിനില്ല. പൂര്‍ണമായും ആധുനിക രീതിയില്‍ മാറ്റി പണിയാന്‍ പലയിടത്തും കൈയേറ്റം ഒഴിപ്പിക്കണം. ഇതിന് റവന്യൂ വകുപ്പ് തയാറാകണം. ഇതോടൊപ്പം ഗൂളിക്കടവ് ചിറക്കല്‍ പടി റോഡ് കൂടി യാഥാര്‍ഥ്യമായാല്‍ അട്ടപ്പാടിയുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

Read more topics: palakkad, attapad, road,
English summary
palakkad attapadi churam mannidichil road blocked
topbanner

More News from this section

Subscribe by Email