Monday November 19th, 2018 - 3:32:pm
topbanner

ബംഗളുരുവില്‍നിന്നു ബസില്‍ കടത്തിയ 11 കിലോ സ്വര്‍ണബിസ്‌കറ്റ് പിടിച്ചെടുത്തു

NewsDesk
ബംഗളുരുവില്‍നിന്നു ബസില്‍ കടത്തിയ 11 കിലോ സ്വര്‍ണബിസ്‌കറ്റ് പിടിച്ചെടുത്തു

പാലക്കാട്: ബംഗളൂരുവില്‍നിന്നു വോള്‍വോ ബസില്‍ കേരളത്തിലേക്ക് കടത്തിയ 11 കിലോ സ്വര്‍ണ ബിസ്‌കറ്റ് എക്‌െസെസ് സംഘം പിടിച്ചെടുത്തു. രാജസ്ഥാന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. നഗൗര്‍ നാവ സ്വദേശി മഹീന്ദ്രകുമാര്‍ (24) ആണ് അറസ്റ്റിലായത്. ഇയാളുടെ െകെവശമുണ്ടായിരുന്ന ബാഗില്‍ തുണികള്‍ക്കിടയിലാണു ബിസ്‌കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ നാലുകോടിയോളം രൂപ വിലവരും.

ഒരുകിലോയുടെ തൂക്കം വരുന്ന മൂന്നെണ്ണവും ബാക്കി 78 ചെറിയ ബിസ്‌കറ്റുകളുമായി മൊത്തം 10.880 കിലോഗ്രാമാണു കടത്തിയത്. പ്രത്യേക ബോക്‌സില്‍ ടേപ്പുകൊണ്ട് ഒട്ടിച്ചാണ് തുണികള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്നത്. വാളയാര്‍ ടാസ്‌ക് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ടോള്‍ പ്ലാസ പരിസരത്ത് എക്‌െസെസ് മണ്ണാര്‍ക്കാട് റേഞ്ച് പാര്‍ട്ടി നടത്തിയ വാഹനപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ബംഗളുരുവില്‍നിന്ന് എറണാകുളത്തേക്കുള്ള കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിലാണു കൊണ്ടുവന്നത്. ഇവ വിദേശത്തുനിന്ന് എത്തിച്ചതാണെന്ന് എക്‌െസെസ് അധികൃതര്‍ പറഞ്ഞു. എറണാകുളത്തേക്കാണ് സ്വര്‍ണം കൊണ്ടുവന്നതൊണു സൂചന.

പിടിയിലായ മഹീന്ദ്രകുമാര്‍ ഏജന്റാണെന്നും മാസശമ്പള അടിസ്ഥാനത്തിലാണ് ഇയാള്‍ ജോലിചെയ്യുന്നതെന്നും എക്‌െസെസ് സംഘം പറഞ്ഞു. ബില്ലുകളാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഇയാളുടെ െകെവശം നല്‍കിയ പേപ്പറുകളില്‍ കോയമ്പത്തൂരിലെ ചില വിലാസങ്ങളാണുള്ളത്. സ്വര്‍ണം പിടിച്ചെടുത്ത വിവരം കസ്റ്റംസിനെ എക്‌െസെസ് സംഘം അറിയിച്ചെങ്കിലും ആദ്യം അവര്‍ ഏറ്റെടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് സ്വര്‍ണവും പ്രതിയെയും ജി.എസ്.ടി വകുപ്പിന് െകെമാറി. പിന്നീട് ബംഗളൂരുവില്‍ നിന്നു കസ്റ്റംസ് സംഘം ഫോണില്‍ ബന്ധപ്പെടുകയും പാലക്കാട്ടേക്ക് തിരിച്ചെന്നുമാണു വിവരം.

അഞ്ചരക്കിലോയില്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചെടുത്താല്‍ കസ്റ്റംസ് കേസ് െകെകാര്യം ചെയ്യണമെന്നാണ് വ്യവസ്ഥ. എക്‌െസെസ് ഇന്‍സ്‌പെക്ടര്‍ വി. ബാലസുബ്രഹ്മണ്യന്‍, പ്രിവന്റീവ് ഓഫീസര്‍ പി.എം. ഷാനവാസ്, സിവില്‍ എക്‌െസെസ് ഓഫീസര്‍ ഇ.ആര്‍. രാജേഷ്, ഡ്രൈവര്‍ രാമു എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Read more topics: palakkad, gold, biscuit, bus,
English summary
palakkad The 11 kg of gold biscuit was seized from the bangalore bus
topbanner

More News from this section

Subscribe by Email