Tuesday October 23rd, 2018 - 11:29:am
topbanner
Breaking News

 പാലാ ബിഷപ്പ് ജയിലിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ കണ്ടു; കൂടിക്കാഴ്ച്ച 15 മിനിറ്റോളം നീണ്ടു

JB
 പാലാ ബിഷപ്പ് ജയിലിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ കണ്ടു; കൂടിക്കാഴ്ച്ച 15 മിനിറ്റോളം നീണ്ടു

 

പാലാ: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ബിഷപ്പ് ജയിലിലെത്തി കണ്ടു. ഇരുവരും 15 മിനിറ്റോളം ജയിലില്‍ കൂടിക്കാഴ്ച നടത്തി. സഹായ മെത്രാന്‍ ജേക്കബ് മുരിക്കനൊപ്പമാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്‍ എത്തിയത്.ബിഷപ്പിനെ പാര്‍പ്പിച്ചിരിക്കുന്നത് പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ്. സി ക്ലാസ് ജയില്‍ ആയതിനാല്‍ കട്ടില്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബിഷപ്പിന് ലഭിക്കില്ല. പാലാ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡു ചെയ്തതിന് പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയെ പാലാ സബ് ജയിലിലെത്തിച്ചത്. ബിഷപ്പിനെ എത്തിച്ച സമയത്ത് ജയില്‍ പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. മൂന്നാം നമ്പര്‍ സെല്ലില്‍ രണ്ട് പെറ്റി കേസ് പ്രതികള്‍ക്കൊപ്പമാണ് ബിഷപ്പിന്റെ വാസം.

കേസില്‍ സെപ്റ്റംബര്‍ 19 ന് ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് മൂന്നുദിവസം നീണ്ടുനിന്ന മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം 21 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

 

English summary
pala bishop joseph kallaragattu meet franko mulakkal in jail
topbanner

More News from this section

Subscribe by Email