Wednesday September 26th, 2018 - 10:33:am
topbanner

'പടയൊരുക്കം' സമാപന സമ്മേളനത്തിലെ തമ്മിലടി: കെ.എസ്.യു. നേതാക്കള്‍ക്കെതിരെ നടപടി

sadu prakash
'പടയൊരുക്കം' സമാപന സമ്മേളനത്തിലെ തമ്മിലടി: കെ.എസ്.യു. നേതാക്കള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപനസമ്മേളനത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ച സംഭവത്തില്‍ കെ.എസ്. യു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി.

സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, ജില്ലാ സെക്രട്ടറി ആദേശ് സുധര്‍മന്‍, വര്‍ക്കല എസ്.എന്‍ കോളേജ് യൂണിറ്റ് സെക്രട്ടറി നജ്മല്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും നീക്കം ചെയ്തു.

സംഘര്‍ഷത്തില്‍ ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റിരുന്നു. സെക്രട്ടറിയറ്റിന് സമീപം പടയൊരുക്കം ജാഥയുടെ സമാപനത്തോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഗ്രൂപ്പുതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം രാഹുല്‍ ഗാന്ധി കേരളത്തില്‍ ആദ്യമായി പങ്കെടുത്ത പരിപാടിയാണ് ചെന്നിത്തലയുടെ പടയൊരുക്കും യാത്രയുടെ സമാപന യോഗം. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചത് പാര്‍ട്ടിക്കുള്ളിലും വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

 

English summary
padayorukkam clash: KSU leaders suspended
topbanner

More News from this section

Subscribe by Email