topbanner
Friday November 24th, 2017 - 4:42:pm
topbanner
Breaking News

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പി.സി ജോര്‍ജ് എത്തുന്നു; ആദ്യസമരം മോഡിക്കെതിരെ

Jikku Joseph
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി പി.സി ജോര്‍ജ് എത്തുന്നു; ആദ്യസമരം മോഡിക്കെതിരെ

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള ജനപക്ഷം എന്നാണ് പാര്‍ട്ടിക്കു പേരു നല്‍കിയിരിക്കുന്നത്. ജനുവരി 30ന് പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. പി.സി.ജോര്‍ജാണ് പാര്‍ട്ടി ചെയര്‍മാന്‍.

പാര്‍ട്ടിയുടെ ആദ്യസമരം ഈ മാസം 17ന് സംഘടിപ്പിക്കും. നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് പ്രക്ഷോഭം. പ്രക്ഷോഭത്തില്‍ 5000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുമുന്നോടിയായി പാര്‍ട്ടിയുടെ ലീഡര്‍ഷിപ്പ് ക്യാമ്പ് 5, 6 തീയതികളില്‍ കോട്ടയത്തു ചേര്‍ന്നയാതാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയത്തിലെ ഏത് മേഖല എടുത്താലും കേരള കോണ്‍ഗ്രസ് കാണിച്ചത് പോലെ വഞ്ചന ആരും കാണിച്ചിട്ടില്ല. അത്തരത്തിലൊരു പാര്‍ട്ടി ഇനി കേരളത്തില്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ആ പേര് പറയാന്‍ പോലും താന്‍ മടിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

English summary
p.c george new political party
topbanner topbanner

More News from this section

Subscribe by Email