topbanner
Sunday February 18th, 2018 - 4:13:pm
topbanner
Breaking News

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പി.ടി തോമസ്

Jikku Joseph
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പി.ടി തോമസ്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പി.ടി തോമസ് എംഎല്‍എ. ഇതിന്റെ ഭാഗമായാണ് ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത് വന്നത്. കേസ് ബലാത്സംഗ ശ്രമം മാത്രമായി ചുരുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. ചില കേന്ദ്രങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പിന്‍വാങ്ങിയവരെല്ലാം അനുകൂലിച്ച് രംഗത്ത് വരുന്നത് ഇതിന്റെ ഭാഗമായാണെന്നും പി.ടി തോമസ് പറഞ്ഞു.

സെബാസ്റ്റിന്‍ പോള്‍ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നത് ഞെട്ടിച്ചുവെന്നും പി.ടി തോമസ് വ്യക്തമാക്കി. സി.പി.എം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്നും കേസിന്റെ നടത്തിപ്പില്‍ പ്രോസിക്യുഷന് വീഴ്ചപറ്റിയോ എന്ന് പരിശോധിക്കേണ്ടതുണ്ടോയെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പി.ടി തോമസ് കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ കിടക്കുന്ന സ്വാധീനമുള്ള പ്രതിയെ കാണാന്‍ എം.എല്‍.എയും സിനിമാക്കാരും എത്തിയത് ഗണേഷ്‌കുമാര്‍ പോലീസിനെതിരെ പരസ്യമായി പ്രതികരണം നടത്തിയതും പ്രതി കുറ്റവാളിയല്ലെന്ന് വ്യക്തമാക്കിയതിനും ശേഷമാണ്. ഗണേഷ്‌കുമാറിന്റെത് മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയാണ്. ഗണേഷന്റെ വിമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
p.t thomas on actress assault case
topbanner

More News from this section

Subscribe by Email