Wednesday December 12th, 2018 - 7:06:am
topbanner

നിലപാട് തിരുത്തി സിപിഎമ്മിലേക്ക് മടങ്ങി വരൂ: കെ.കെ രമയെ സ്വാഗതം ചെയ്ത് പി മോഹനന്‍

ANJU NC
നിലപാട് തിരുത്തി സിപിഎമ്മിലേക്ക് മടങ്ങി വരൂ: കെ.കെ രമയെ സ്വാഗതം ചെയ്ത് പി മോഹനന്‍

കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സിപിഎം ജില്ലാ നേതൃത്വം. നിലപാടു തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയ്യാറായാല്‍ കെ.കെ രമയെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. സിപിഎം നയവും പൊതുനിലപാടും അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് എപ്പോള്‍ വേണമെങ്കിലുംം തിരിച്ചു വരാമെന്നും അദ്ദേഹം പറഞ്ഞു.

ടിപിയെ പാര്‍ട്ടിയിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനു ദൂതന്മാര്‍ മുഖേന ശ്രമം നടത്തിയിരുന്നതായാണു മനസിലാക്കുന്നത്. സിപിഎമ്മിനെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികള്‍ അതിനെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടിപി കുലംകുത്തിയാണെന്ന് പിണറായി വിജയന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തില്‍ നിന്നുണ്ടായതാണെന്നും പി.മോഹനന്‍ പറഞ്ഞു. അതേസമയം, സിപിഎം ജില്ലാ നേതൃത്വത്തിന്റെ ക്ഷണം രമ തള്ളാനാണ് സാധ്യത. ടിപിയെ കൊന്നതിനു പിന്നിലെ ഗൂഢാലോചനയില്‍ സിപിഎമ്മിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ് രമയും ആര്‍എംപിയും ആദ്യം മുതലേ പറയുന്നത്.

ടിപി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിരുദ്ധനായിരുന്നില്ലെന്നും സിപിഎമ്മിനോട് അടുക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. സിപിഎം നശിക്കണമെന്ന് ടിപിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ആര്‍എംപിയെ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കണമെന്നും ആഗ്രഹിച്ചിരുന്നില്ല. ഇന്ന് ആര്‍എംപി കെ.കെ രമയുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നുമാണ് കോടിയേരി പറഞ്ഞത്.

Read more topics: p mohanan, invite, kk rama, cpm,
English summary
p mohanan invite kk rama to cpm
topbanner

More News from this section

Subscribe by Email