topbanner
Friday November 24th, 2017 - 7:39:am
topbanner
Breaking News

വിവാദങ്ങള്‍ക്ക് വിട; കണ്ണൂരിലെ ആദ്യ ഏരിയാ സമ്മേളനം ജയരാജന്‍ ഉദ്ഘാടനം ചെയ്തു

NewsDesk
വിവാദങ്ങള്‍ക്ക് വിട; കണ്ണൂരിലെ ആദ്യ ഏരിയാ സമ്മേളനം ജയരാജന്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: സിപിഎം സംസ്ഥാന കമ്മറ്റിയില്‍ വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സജീവമായി ജില്ലാ സെക്രട്ടറി പി ജയരാജന്‍.

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സിപിഎമ്മിന്റെ കണ്ണൂരിലെ ആദ്യ ഏരിയാ സമ്മേളനം ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഏരിയാ സമ്മേളനത്തിന് കണ്ണൂര്‍ ശിക്ഷക് സദനിലെ 'എം ജയലക്ഷ്മി' നഗറിലാണ് തുടക്കമായത്.

ഒന്നരമണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ അദ്ദേഹം വിവാദ വിഷയങ്ങളിലേക്ക് കടന്നില്ല. വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മറ്റും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജനെതിരെ വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ പാര്‍ട്ടി സമ്മേളന വേദിയില്‍ അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസംഗം എന്താവുമെന്നു പലര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു.

സംസ്ഥാന കമ്മിറ്റിയിലെ വിമര്‍ശനം ശരിവച്ചു ജയരാജന്‍ തിങ്കളാഴ്ച കണ്ണൂരില്‍ മാധ്യമങ്ങളോടു സംസാരിച്ചെങ്കിലും ഇന്നത്തെ പ്രസംഗത്തില്‍ ആ വിഷയം തൊട്ടില്ല.

ആഗോള, ദേശീയ സംസ്ഥാന രാഷ്ട്രീയം ജയരാജന്‍ പ്രസംഗത്തില്‍ വിശദീകരിച്ചു. അണികളാണു പാര്‍ട്ടിയുടെ ശക്തി, ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണു പരമാധികാരം എന്നും ജയരാജന്‍ ഓര്‍മിപ്പിച്ചു.

 

Read more topics: p jayarajan, cpm, meeting, kannur
English summary
p jayarajan speech at cpm area meeting kannur
topbanner topbanner

More News from this section

Subscribe by Email