Saturday November 17th, 2018 - 8:04:am
topbanner

സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ച് പി.ജയരാജന്‍

NewsDesk
സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ച് പി.ജയരാജന്‍

തളിപ്പറമ്പ്: ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിന്റെ പാശ്ചാത്തലത്തില്‍ എല്‍.ഡി.എഫില്‍ യാതൊരു പ്രശ്നവുമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കീഴാറ്റൂര്‍ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍ നിന്നും തളിപ്പറമ്പിലേക്ക് നടന്ന ജനജാഗ്രതാ മാര്‍ച്ചിനു ശേഷം ടൗണ്‍ സ്‌ക്വയറില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാതാ വികസനം എല്‍.ഡി.എഫിന്റെ മാത്രം താല്‍പര്യമല്ല. എന്നാല്‍ അതിനെ എതിര്‍ക്കുന്നവര്‍ എല്‍.ഡി.എഫിനെ പ്രത്യേകിച്ച് സി.പി.എമ്മിനെ മാത്രം ലക്ഷ്യംവെച്ച് നീങ്ങുന്നവരാണ്. ഏറ്റവും നഷ്ടംകുറഞ്ഞ അലൈന്‍മെന്റ് എന്ന നിലയിലാണ് കീഴാറ്റൂരിനെ പരിഗണിച്ചത്. സമരത്തെ അനുകൂലിക്കുന്ന മുന്നണിയിലെ ചിലര്‍ വീട്ടിലെ പൂച്ചയെപോലെയാണ്. പൂച്ചയ്ക്ക് വീട്ടിലുണ്ടാക്കുന്ന നല്ല ഭക്ഷണങ്ങള്‍ വേണം. എന്നാല്‍ തിരിച്ച് പലരീതിയിലും വീട്ടുകാരെ ഉപദ്രവിക്കുകയും ചെയ്യും. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മളാരും പൂച്ചയെ ഉപേക്ഷിക്കാറില്ലെന്നും വയല്‍ക്കിളി സമരത്തെ അനുകൂലിച്ച സി.പി.ഐ നിലപാടിനെ പെരെടുത്തു പറയാതെ പി.ജയരാജന്‍ വിമര്‍ശിച്ചു.

വയല്‍ക്കിളി പ്രവര്‍ത്തകര്‍ നടത്തുന്ന മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ സി.പി.എം ഒരു ശ്രമവും നടത്തിയിട്ടില്ല. സമരം നടത്താന്‍ ആര്‍ക്കും അവകാശമുണ്ട്. ബൈപ്പാസിനെതിരെ കീഴാറ്റൂരില്‍ സമരം നടത്തുന്നവരും അതിനെ അനുകൂലിക്കുന്നവരും തെറ്റുതിരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കണമെന്നാണ് സി.പി.എമ്മിന് പറയാനുള്ളതെന്നും പി.ജയരാജന്‍ പറഞ്ഞു.

Read more topics: p.jayarajan, cpi
English summary
p.jayarajan says against cpi
topbanner

More News from this section

Subscribe by Email