Wednesday September 19th, 2018 - 3:01:am
topbanner
Breaking News

വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് ഏറ്റെടുക്കുക മതതീവ്രവാദികള്‍; നീട്ടിവെച്ചത് നന്നായെന്ന് ജയരാജന്‍

NewsDesk
വയല്‍ക്കിളികളുടെ ലോങ് മാര്‍ച്ച് ഏറ്റെടുക്കുക മതതീവ്രവാദികള്‍; നീട്ടിവെച്ചത് നന്നായെന്ന് ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ വയല്‍ക്കിളികള്‍ നടത്താനിരുന്ന ലോങ് മാര്‍ച്ച് നീട്ടിവെച്ചത് നന്നായെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കണ്ണൂരിന് പുറത്ത് മതതീവ്രവാദികള്‍ സമരം ഏറ്റെടുക്കുമെന്നത് സമരക്കാര്‍ തിരിച്ചറിഞ്ഞെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം,

കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമരത്തെ ഒരു ലോങ് മാര്‍ച്ചാക്കി സംസ്ഥാന വ്യാപകമായി സമരം നടത്തതാനുള്ള സമര സമിതി നീക്കം താല്‍ക്കാലികമായെങ്കിലും നീട്ടിവെച്ചതായി മനസിലാക്കുന്നു.

ഇത് മറ്റെന്തെങ്കിലും അസൗകര്യത്തെ തുടര്‍ന്നല്ല എന്നാണ് അനുമാനിക്കേണ്ടത്. സമരക്കാരില്‍ വിവിധ താല്‍പര്യക്കാരുണ്ട്. കീഴാറ്റൂര്‍ പ്രദേശത്തെ സമരക്കാര്‍ ഇടത്തുപക്ഷ രാഷ്ട്രീയത്തോടൊപ്പം ഉറച്ച് നില്‍ക്കുന്നവരാണ്. അവര്‍ക്ക് വയല്‍ നികത്തി ബൈപ്പാസ് വരുന്നതിനോട് എതിര്‍പ്പുണ്ട് താനും. എന്നാല്‍ ഇത് സംസ്ഥാനതല സമരമായി മാറ്റുമ്പോള്‍ രൂപപ്പെടുന്ന പ്രതിലോമ രാഷ്ട്രീയത്തെ കുറിച്ച് നല്ല ബോധ്യമുള്ളവരാണ് ഇവര്‍.

അതായത് കീഴാറ്റൂരിന് വെളിയില്‍ ലോങ് മാര്‍ച്ചിന്റെ സംഘാടകര്‍ ആരൊക്കെയായിരിക്കും? ഉത്തരം വ്യക്തമാണ്. ആര്‍ എസ് എസ്, ജമാഅത്തെ ഇസ്ലാമി,പോപ്പുലര്‍ ഫ്രണ്ട്,സോളിഡാരിറ്റി തുടങ്ങിയ സംഘടനകളും മാവോയിസ്‌റുകളുമാണ് ഇതിന്റെ കര്‍തൃത്വം ഏറ്റെടുക്കുക. ഈ സംഘടനകളെ മതതീവ്രവാദ സംഘടനകള്‍ എന്നാണ് സമൂഹം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ വയല്‍ സംരക്ഷണം എന്നത് മാറി മതതീവ്രവാദ ശക്തികളുടെ കയ്യിലെ ഉപകരണങ്ങളായി തങ്ങള്‍ മാറില്ലേ എന്ന ആശങ്ക കീഴാറ്റൂര്‍ സമരക്കാരില്‍ ഉയര്‍ന്നുവന്നിരിക്കുന്നു. മേല്‍പറഞ്ഞ ഇടതുപക്ഷ രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയത്തിന് മേല്‍ തീവ്രവാദ ശക്തികള്‍ പിടിമുറുക്കാനുള്ള നീക്കവുമാണ് വൈരുധ്യങ്ങള്‍ ശക്തിപ്പെടുത്തിയത്. ഈ വൈരുധ്യങ്ങളുടെ ഫലമായാണ് സമരം നീട്ടിവെക്കാനുള്ള തീരുമാനത്തിലേക്ക് എത്താന്‍ കാരണം.

സിപിഐ എമ്മിന് ഈ ഘട്ടത്തിലും പറയാനുള്ളത് ഇതാണ്. സമരക്കാര്‍ തീവ്രവാദ ശക്തികളുടെ പുറന്തോട് പൊട്ടിച്ച് പുറത്ത് വരണം.

English summary
p jayarajan facebook post over vayal kili long march
topbanner

More News from this section

Subscribe by Email