Wednesday September 26th, 2018 - 6:24:pm
topbanner

ആറളം ആദിവാസി മേഖലയിലെ ആദ്യ എഞ്ചിനീയര്‍; രേഷ്മയെ പരിചയപ്പെടുത്തി പി ജയരാജന്‍

NewsDesk
ആറളം ആദിവാസി മേഖലയിലെ ആദ്യ എഞ്ചിനീയര്‍; രേഷ്മയെ പരിചയപ്പെടുത്തി പി ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ ആറളം ആദിവാസി മേഖലയിലെ ആദ്യ എഞ്ചിനീയര്‍ ആയ രേഷ്മയെ അഭിമാനത്തോടെ പരിചയപ്പെടുത്തി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ രേഷ്മയെക്കുറിച്ച് പറഞ്ഞത്.

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഇത് രേഷ്മ. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ആദ്യത്തെ എഞ്ചിനീയറാണ്. ആറളം ഫാമില്‍ എപ്പോള്‍ പോയാലും രേഷ്മയുടെ പിതാവ് കുഞ്ഞിക്കണ്ണനെ കാണാറുണ്ട്. അദ്ദേഹം ഓടിവന്നു സംസാരിക്കാറുണ്ട്.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലാണ് രേഷ്മ പഠിച്ചത്. ഡിവൈഎഫ്‌ഐ ഇരിട്ടി ബ്ലോക്ക് കമ്മറ്റിയാണ് പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം ഉള്‍പ്പടെ നല്‍കിയത്. ഇപ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രേഷ്മയ്ക്ക് ടി ആര്‍ ഡി എം ല്‍ താല്‍ക്കാലികാടി സ്ഥാനത്തില്‍ ജോലിയും നല്‍കി.

ഐ ആര്‍ പി സി നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'ഉണര്‍വ്വ്' പദ്ധതിയുടെ ഭാഗമായുള്ള വിദ്യാര്‍ത്ഥി സംഗമത്തിന് ഇന്ന് ആറളം ഫാമില്‍ പോയപ്പോഴാണ് വീണ്ടും രേഷ്മയെയും കുടുംബത്തേയും കണ്ടത്. ഉണര്‍വ്വ് പദ്ധതിയുടെ ചുമതലക്കാരി കൂടിയാണ് രേഷ്മ. രണ്ട് സഹോദരിമാര്‍ കൂടിയുണ്ട് രേഷ്മയ്ക്ക്. രോഷ്ണിയും ഗ്രീഷ്മയും. രോഷ്‌നി കാര്യവട്ടം ക്യാംപസില്‍ പിജി ക്കും ഗ്രീഷ്മ വയനാട്ടില്‍ ബി എഡ് നും പഠിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.

English summary
p jayarajan facebook post about reshma who is the first engineer from aralam adivasi area
topbanner

More News from this section

Subscribe by Email