Sunday July 21st, 2019 - 12:20:pm
topbanner
topbanner

കൊലയാളി പരാമർശം; ആര്‍എംപി നേതാക്കള്‍ക്കെതിരെ പി ജയരാജന്‍ തെരെഞ്ഞെടുപ്പ് കമീഷനും പോലീസിനും പരാതി നല്‍കും

RA
കൊലയാളി പരാമർശം; ആര്‍എംപി നേതാക്കള്‍ക്കെതിരെ പി ജയരാജന്‍ തെരെഞ്ഞെടുപ്പ് കമീഷനും പോലീസിനും പരാതി നല്‍കും

വടകര വടകര മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും കൊലയാളിയെന്ന പരാമര്‍ശം നടത്തിയ ആര്‍എംപി നേതാക്കള്‍ക്കെതിരെ വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കെ കെ രമ, എന്‍ വേണു, പി കുമാരന്‍കുട്ടി എന്നിവര്‍ക്കെതിരെ അഡ്വ. കെ വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ്‌കമ്മീഷണര്‍ക്കും ചൊവ്വാഴ്ച പരാതി നല്‍കും. അപകീര്‍ത്തികരവും കെട്ടിച്ചമച്ചതുമായ ആക്ഷേപത്തിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്.കോഴിക്കോട് ആര്‍എംപി യോഗശേഷം ഞായറാഴ്ച പത്ര -ദൃശ്യമാധ്യമങ്ങളോടാണ് ടി പി ചന്ദ്രശേഖരന്റേതടക്കമുള്ള കേസുകളില്‍ പ്രതിയാണെന്ന‌് ആരോപിച്ചത്.

Read more topics: p jayarajan, case, register
English summary
p jayarajan case register
topbanner

More News from this section

Subscribe by Email