Saturday May 25th, 2019 - 12:52:pm
topbanner
topbanner

ഷുഹൈബ് സ്ഥിരം കുറ്റവാളി ; ജനങ്ങളുടെ സമാധാനത്തിന് തടസ്സം ; ആരോപണവുമായി പി ജയരാജന്‍

suji
ഷുഹൈബ് സ്ഥിരം കുറ്റവാളി ; ജനങ്ങളുടെ സമാധാനത്തിന് തടസ്സം ; ആരോപണവുമായി പി ജയരാജന്‍

മട്ടന്നൂര്‍ എടയന്നൂരില്‍ ക്രൂരമായ കൊലയ്ക്കിരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഷുഹൈബ് സ്ഥിരം കുറ്റക്കാരനാണെന്നും പൊതു ജനത്തിന്റെ സമാധാനത്തിന് തടസ്സമാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. വാര്‍ത്താ ചാനല്‍ പരിപാടിയ്ക്കിടെയാണ് ജയരാജന്റെ പരാമര്‍ശം.

2015 മേയ് മുതല്‍ മട്ടന്നൂര്‍, ചേലാട് മേഖലയില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഷുഹൈബ് ഉണ്ടെന്നും അയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും ജനങ്ങളുടെ സമാധാനത്തിന് തടസ്സമാണെന്നും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കണ്ണൂരിലെ കൊലപാതകത്തെ സിപിഐഎം ന്യായീകരിച്ചിട്ടില്ല. അക്രമ സംഭവങ്ങളെ തള്ളിപറയാറുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

Read more topics: p jayarajan,shuhaib
English summary
p jayarajan against shuhaib
topbanner

More News from this section

Subscribe by Email