topbanner
Tuesday January 23rd, 2018 - 11:41:am
topbanner

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്നു പി.സി.ജോര്‍ജ്

Jikku Joseph
കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്നു പി.സി.ജോര്‍ജ്

തൃശൂര്‍:  വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ് വീണ്ടും രംഗത്ത്. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്നു പി.സി.ജോര്‍ജ് എംഎല്‍എ.

സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണു സ്ഥാനം. അല്ലാതെ തലയില്‍ അല്ല. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് പരാമര്‍ശം നടത്തിയതിനു പിന്നാലെ വനിതാ കമ്മിഷന്‍ ഇടപെടുകയും പി.സിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. വനിതാ കമ്മീഷനെതിരെയും പി.സി ജോര്‍ജ് തുറന്നടിച്ചിരുന്നു. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പി.സിക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

കുരങ്ങ് വേണോ മനുഷ്യന്‍ വേണോ എന്നു ചോദിച്ചാല്‍ കുരങ്ങ് മതി എന്നു പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിക്ക് എതിരു നില്‍ക്കുന്നതെന്നും പി.സി ആഞ്ഞടിച്ചു. പദ്ധതി നടപ്പാക്കണം. കാനത്തെ പിണറായി പറഞ്ഞു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

English summary
p.c george says that descent womens wont go for equality
topbanner topbanner

More News from this section

Subscribe by Email