Sunday April 22nd, 2018 - 12:10:pm
topbanner

പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ കേരള ജനപക്ഷ'ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി

Jikku Joseph
പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ കേരള ജനപക്ഷ'ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി

തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി 'കേരള ജനപക്ഷ'ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. തിരുവനന്തപുരത്ത് നടന്ന പ്രഥമ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം നിയമസഭയുടെ മുമ്പിലാണ് പി.സി. ജോര്‍ജ് പ്രഖ്യാപനം നടത്തിയത്.  

അഴിമതിക്കും വര്‍ഗീയതക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം എന്നതാണ് 'കേരള ജനപക്ഷ'ത്തിന്റെ മുദ്രാവാക്യം. പി.സി. ജോര്‍ജ് ചെയര്‍മാനായ പാര്‍ട്ടിയുടെ ആസ്ഥാനം തിരുവനന്തപുരത്താണ്.

അടുത്തവര്‍ഷം ജനുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാകും പാര്‍ട്ടിക്ക് പൂര്‍ണരൂപം കൈവരുമെന്നും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു മുന്നോടിയായി അടുത്ത രണ്ടുമാസങ്ങളില്‍ പാര്‍ട്ടി പ്രചാരണ കാമ്പയിന്‍ സംഘടിപ്പിക്കും. വാര്‍ഡ് തലങ്ങളിലും സോഷ്യല്‍ മീഡിയയിലുമടക്കം പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

English summary
p.c george launch his kerala janapaksham party

More News from this section

Subscribe by Email