Monday July 23rd, 2018 - 5:31:am
topbanner
Breaking News

ഓര്‍ത്തഡോക്‌സ് സഭാ പീഡനം; രണ്ടാം പ്രതിയായ വൈദികൻ കീഴടങ്ങി

Aswani
ഓര്‍ത്തഡോക്‌സ് സഭാ പീഡനം; രണ്ടാം പ്രതിയായ വൈദികൻ കീഴടങ്ങി

കൊല്ലം: കുമ്പസാര രഹസ്യം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ കീഴടങ്ങി. രണ്ടാം പ്രതി ഫാ.ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്.

കേസിൽ പ്രതികളായ മൂന്നു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മുൻപ് തള്ളിയിരുന്നു. ഒന്നാം പ്രതി ഫാ. സോണി വർഗീസ്, രണ്ടാംപ്രതി ഫാ. ജോബ് മാത്യു, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ ഹർജികളാണു തള്ളിയത്. മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പിന്നീട് പറയാനായി വച്ചു.

പ്രതികൾ വൈദികരാണെന്ന കാരണത്താൽ യുവതിയുടെ രഹസ്യമൊഴി കളവാണെന്ന് പറയാൻ കഴിയില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി, പ്രതികളായ വൈദികർ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് അഭിപ്രായപ്പെട്ടു. യുവതിയുടെ സാഹചര്യങ്ങൾ വൈദികർ മുതലെടുത്തു എന്നുള്ളത് വ്യക്തമാണ്.

ഉന്നത സ്വാധീനമുള്ള പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിക്കുന്നതു തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും വഴിയൊരുക്കും, യുവതിയുടെ കുടുംബവുമായും പ്രതികൾക്ക് അടുത്ത ബന്ധമുണ്ട്, യുവതിയെ ഭീഷണിപ്പെടുത്തിയാണു പ്രതികൾ പീഡിപ്പിച്ചത്, എല്ലാം ഉഭയസമ്മതത്തോടെയാണെന്ന പ്രതികളുടെ വാദം ശരിയല്ല തുടങ്ങിയ വാദങ്ങൾ പ്രോസിക്യൂഷൻ ഉന്നയിച്ചു. പത്ര ദൃശ്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഒരുപോലെ ചർച്ചചെയ്യപ്പെടുന്ന വൈദിക പീഡന കേസിൽ പലഭാഗങ്ങളിൽ നിന്നുമായി ഒട്ടേറെ അഭിപ്രായങ്ങളും ഉണ്ടാവുന്നുണ്ട്.

Read more topics: orthodox sabha, priest, surrender
English summary
Orthodox sabha rape; The second accused priest surrendered
topbanner

More News from this section

Subscribe by Email